കൂണിൻ രുചിയിൽ കോഫി: പത്തനാപുരത്തിൻ്റെ മഷ്റൂം കോഫിക്ക് ആവശ്യക്കാരേറുന്നു

Published : Aug 07, 2022, 12:18 PM ISTUpdated : Aug 07, 2022, 12:20 PM IST
കൂണിൻ രുചിയിൽ കോഫി: പത്തനാപുരത്തിൻ്റെ മഷ്റൂം കോഫിക്ക് ആവശ്യക്കാരേറുന്നു

Synopsis

എത്തിഹാദ് എയര്‍ലൈൻസിൽ ഷെഫ് ആയിരുന്ന ലാലുവിന് കോവിഡ്‌ കാലത്ത് ജോലി നഷ്ടമായതോടെയാണ് മഷ്റൂം കൃഷിയിലേക്ക് തിരിഞ്ഞത്. 

കൊല്ലം: മഷ്റൂമിൽ നിന്നും പുതിയ ഉത്പന്നം കണ്ടുപിടിച്ചിരിക്കുകയാണ് കൊല്ലം പത്തനാപുരം സ്വദേശി ലാലു തോമസ്. കാപ്പിക്കുരുവും മഷ്റൂമും ചേര്‍ത്ത് ലാബേ മഷ്റൂം കോഫിയാണ് വികസിപ്പിചിരിക്കുന്നത്. വിദേശത്ത് നിന്നടക്കം നിരവധി പേരാണ് ലാലുവിന്റെ കാപ്പിപ്പൊടി വാങ്ങാൻ ദിവസവും വിളിക്കുന്നത്. 

എത്തിഹാദ് എയര്‍ലൈൻസിൽ ഷെഫ് ആയിരുന്ന ലാലുവിന് കോവിഡ്‌ കാലം മറ്റു പലരെയും പോലെ രുചികരമായിരുന്നില്ല. ജോലി നഷ്ടമായി നാട്ടിൽ എത്തിയതോടെ ജീവിതം മുന്നോട്ട് നീക്കാൻ എന്തുചെയ്യും എന്നായിരുന്നു പ്രധാന ആശങ്ക.

പതിയേ കൂണ്‍ കൃഷിയിലേക്ക് തിരിഞ്ഞു. എന്നാൽ ഒരു ദിവസത്തിൽ കൂടുതൽ കൂണ്‍ സൂക്ഷിക്കാൻ കഴിയാതായതോടെ പ്രതിസന്ധിയിലായി. അങ്ങനെയാണ് മഷ്റൂം കോഫി എന്ന ആശയം ഉദിച്ചത്. ലാലുവിന് പിന്തുണയുമായി സദാനന്ദപുരത്തെ കൃഷി വിജ്ഞാനകേന്ദ്രവും തലവൂർ കൃഷിഭവനുമെത്തി. അങ്ങനെ ഷെഫ് ബേ മഷ്റൂം കോഫി എന്ന ചെറിയ സംരഭം പിറന്നു. ലാലു കൃഷി ചെയ്യുന്ന മഷ്റൂമിന് പുറമേ പലയിടങ്ങളിൽ നിന്നും വിവിധയിനം കൂണുകളെത്തിച്ചു. കാപ്പിക്കുരു കൊണ്ടു വരുന്നത് വയനാട്ടിൽ നിന്നുമാണ്. 

കൂണിൻ്റെ ഗുണങ്ങൾ ആളുകൾ മനസിലാക്കിയതോടെ സംഭവം ഹിറ്റായി. വിവിധയിടങ്ങളിൽ നിന്നും മഷ്റൂം കോഫി അന്വേഷിച്ച് നിരവധി പേരാണ് ലാലുവിനെ വിളിക്കുന്നത്. ഓണ്‍ലൈൻ സൈറ്റുകൾ വഴി കൂടുതൽ പേരിലേക്ക് തന്റെ പുതിയ ഉത്പന്നം എത്തിക്കാനുള്ള ശ്രമത്തിലാണ് ലാലു തോമസിപ്പോൾ.

കാസർകോട് 10 വര്‍ഷം പഴക്കമുള്ള ബഹുനില കെട്ടിടം തകർന്ന് വീണു, ആര്‍ക്കും പരിക്കില്ല

കാസർകോട്: വോർക്കാടി സുങ്കതകട്ടയിൽ ബഹുനില കെട്ടിടം തകർന്ന് വീണു. ആർക്കും പരിക്കില്ല. കെട്ടിടത്തിന് വിള്ളൽ വന്നതിനാൽ രണ്ട് ദിവസം മുമ്പേ താമസക്കാരേയും കടകളും ഓഫീസുകളും ഒഴിപ്പിച്ചിരുന്നു. വോർക്കാടി സ്വദേശി സുരേന്ദ്ര പൂജാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നത്. മൂന്ന് നിലകളുള്ള കെട്ടിടം 10 വർഷം മുമ്പ് നിർമ്മിച്ചതാണ്. 

കെട്ടിടത്തിന് താഴെയുള്ള പ്രദേശത്ത് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് കെട്ടിടം അപകടാവസ്ഥയിലായത്. രണ്ട് കുടുംബങ്ങൾ ഈ കെട്ടിട്ടത്തിൽ താമസിക്കുന്നുണ്ടായിരുന്നു. തുന്നൽക്കട, ഫർണിച്ചർ ഷോപ്പ്, ബിജെപി ഓഫീസ് തുടങ്ങിയവയും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. ആളുകളെ നേരത്തേ ഒഴിപ്പിച്ചതിനാൽ വൻ അത്യാഹിതം ഒഴിവായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ
ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും