സംസ്ഥാനത്ത് കുടുങ്ങിയ ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ നാട്ടിലേക്ക് മടങ്ങും

Published : Apr 18, 2020, 07:32 AM IST
സംസ്ഥാനത്ത് കുടുങ്ങിയ ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ നാട്ടിലേക്ക് മടങ്ങും

Synopsis

ചെന്നൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഞായറാഴ്ച ഇവര്‍ യാത്ര തിരിക്കും.  

കൊച്ചി: സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കുടുങ്ങിയ ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ നാട്ടിലേക്ക് മടങ്ങും. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നടപടികളെടുത്തതോടെയാണ് 77 പേര്‍ ഉള്‍പ്പെടുന്ന വിനോദസഞ്ചാരികളുടെ സംഘത്തിന് മടങ്ങാന്‍ വഴിയൊരുങ്ങിയത്. ദക്ഷിണേന്ത്യയില്‍ പലയിടത്തായുള്ള ഓസ്‌ട്രേലിയന്‍ സംഘങ്ങളോടൊപ്പം ചെന്നൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഞായറാഴ്ച ഇവര്‍ യാത്ര തിരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കുടുങ്ങിയ ഇവര്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ കൊച്ചിയിലെത്തും. നാളെ പുലര്‍ച്ചെ റോഡ് മാര്‍ഗം ഇവരെ ചെന്നൈയിലെത്തിക്കും. 

നേരത്തെ കേരളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരുടെ സംഘവും പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചിരുന്നു. കേരളത്തിലെത്തി കൊവിഡ് ബാധിച്ച് രോഗം ഭേദമായ ബ്രിട്ടീഷ് പൗരനും തിരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. ഇന്ത്യയില്‍ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരെ നാട്ടിലെത്തിക്കാന്‍ 38 വിമാനങ്ങളാണ് ബ്രിട്ടന്‍ ഒരുക്കിയത്. 


 

PREV
click me!

Recommended Stories

വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും
കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്; പ്രചാരണ വാഹനത്തിൽ നിന്ന് വീണ് അപകടം