
ദില്ലി: കൊവിഡിനെ തുടർന്ന് ദില്ലിയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികളുടെ ഭാഗമായി കേരള ഹൗസിന്റെ നമ്പറിലേക്ക് നോർക്കയിൽ രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച നമ്പറടക്കം സന്ദേശം അയക്കണം.
കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്ത, നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ദില്ലിയിൽ നിന്നുള്ള വിദ്യാർത്ഥികളും ഒറ്റപ്പെട്ടു പോയവരുമാണ് മെസേജ് അയക്കേണ്ടത്. <നോർക്ക ഐഡി> <പേര്> < student or not> എന്ന ഫോർമാറ്റിൽ 7289940944, 8800748647 എന്നീ നമ്പറുകളിൽ മെസേജ് അയക്കണം.
വിവരങ്ങൾ 16.05.2020 രാവിലെ 8 മണിക്ക് മുമ്പായി ഈ നമ്പറിൽ അയച്ചിരിക്കണം. ഏതിലെങ്കിലും ഒരു നമ്പറിൽ മെസേജ് അയച്ചാൽ മതിയെന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam