തെരുവ് നായ ആക്രമണം: പഞ്ചായത്ത്‌ അംഗം ഉൾപ്പെടെ 6 പേർക്ക് കടിയേറ്റു

Published : Jul 28, 2025, 01:42 PM IST
Stray dog attack

Synopsis

സ്കൂളിലേക്ക് പോകുകയായിരുന്നു വിദ്യാർത്ഥിക്കും കടിയേറ്റിട്ടുണ്ട്. കുട്ടികൾക്ക് മുഖത്തും കൈക്കുമാണ് പരിക്കേറ്റത്.

കോഴിക്കോട് : ചെങ്ങോട്ടുകാവിൽ തെരുവ് നായയുടെ ആക്രമണം. പഞ്ചായത്ത്‌ അംഗം ഉൾപ്പെടെ ആറ് പേർക്ക് കടിയേറ്റു. ചെങ്ങോട്ടുകാവ് പഞ്ചായത്തഗം ഇന്ദിര ഉൾപ്പെടെ ആറു പേരെയാണ് നായ കടിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലേക്ക് പോകുകയായിരുന്നു വിദ്യാർത്ഥിക്കും കടിയേറ്റിട്ടുണ്ട്. കുട്ടികൾക്ക് മുഖത്തും കൈക്കുമാണ് പരിക്കേറ്റത്.  

പേവിഷബാധ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി 

തെരുവുനായ്ക്കളുടെ കടിയേറ്റ് പേവിഷബാധ കേസുകളും മരണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. പേ വിഷബാധമൂലമുള്ള മരണം അസ്വസ്ഥമാക്കുന്നതെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി നടപടി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ദില്ലിയിൽ കൊച്ചുകുട്ടികളും പ്രായപൂർത്തിയാകാത്തവരും തെരുവ് നായകളുടെ ഇരകളാകുന്നുവെന്ന് ജസ്റ്റിസ് ജെ ബി പർദ്ദിവാലാ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലുമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന നൂറുകണക്കിന് തെരുവുനായ കേസുകൾ പേവിഷബാധയിലേക്ക് നയിക്കുകയും, ഇത് കുട്ടികളെയും പ്രായമായവരെയും ഗുരുതരമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യം സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ജെ. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസെടുത്തത്. 

 

 

 

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം