ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം: മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

Published : Jun 13, 2026, 11:59 PM IST
stray dog

Synopsis

ഒറ്റപ്പാലം തോട്ടക്കരയിൽ വീടിന് മുൻപിൽ കളിച്ചുകൊണ്ടിരുന്ന മൂന്നും ആറും വയസ്സുള്ള സഹോദരങ്ങൾക്ക് തെരുവ് നായയുടെ കടിയേറ്റു. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും കഴിഞ്ഞയാഴ്ച ഏഴ് പേർക്ക് കടിയേറ്റിരുന്നുവെന്നും നാട്ടുകാർ ആശങ്കയോടെ പറയുന്നു.

ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു. തോട്ടക്കര പൂളക്കാപറമ്പ് സ്വദേശികളായ ദീപക് - രശ്മി ദമ്പതികളുടെ മക്കളായ മൂന്ന് വയസ്സുകാരി ദെൻവിക, ആറ് വയസ്സുകാരൻ റിഥിൻ രാജ് എന്നീ സഹോദരങ്ങൾക്കാണ് കടിയേറ്റത്. വീടിന് മുൻപിൽ കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് നായ കുട്ടികളെ ആക്രമിച്ചത്. പരിക്കേറ്റ ഇരു കുട്ടികളെയും ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇവർക്ക് ആവശ്യമായ പ്രതിരോധ കുത്തിവെയ്പ്പുകളും ചികിത്സയും നൽകിവരികയാണ്. ഈ പ്രദേശത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ ഞായറാഴ്ചയും ഇതേ പ്രദേശത്ത് ഏഴ് പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും കുരുന്നുകൾക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സർക്കാരിൻ്റെ വിവാദ തീരുമാനത്തിൽ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ: 'ഇരിക്കുന്ന ഇടത്തെ അപമാനിക്കുന്നു'
കേരളത്തിലെ വിസിമാർ കൂട്ടത്തോടെ! ആർഎസ്എസ് മേധാവിയുടെ 'സംഘപരിവാറിന്റെ 100 വർഷങ്ങൾ' പരിപാടിയിൽ കേരള, എംജി, മലയാളം സർവകലാശാല വിസിമാർ പങ്കെടുത്തു