
കൊച്ചി: സർക്കാർ അഭിഭാഷകരുടെ നിയമന വിവാദത്തിൽ കടുത്ത വിമർശനവുമായി എറണാകുളത്തെ കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. യുഡിഎഫ് സർക്കാരിനെ അധികാരത്തിലെത്തിക്കാൻ വിയർത്ത് പണിയെടുത്തവരെയും തെരുവിൽ പോരാടിയവരെയും അവഗണിച്ച് മറ്റ് പാർട്ടികളിലെ മിടുക്കരെ തേടുന്ന ഇടപാട് ഇരിക്കുന്ന ഇടത്തെ അപമാനിക്കലാണെന്ന് അദ്ദേഹം വിമർശിച്ചു. ശ്രദ്ധ കുറവ് തുടർച്ചയായി ഉണ്ടായാൽ തക്കം പാർത്തിരിക്കുന്ന ശത്രുക്കൾക്ക് ആയുധമാകുമെന്ന് ഓർമപ്പെടുത്തിയ ജിൻ്റോ ജോൺ, തോറ്റപ്പോഴൊന്നും വേറെയിടം തേടിപ്പോകാത്തവരെ മറക്കല്ലേ എന്ന് അഭ്യർത്ഥിക്കുന്നുവെന്നും പറഞ്ഞു. കോൺഗ്രസ്സിന്റെ മാധ്യമ വക്താവും, എറണാകുളം ജില്ല പഞ്ചായത്ത് അംഗവുമാണ് ജിന്റോ ജോൺ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam