
തൃശൂർ: തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ. ചൂണ്ടൽ ഗവൺമെന്റ് യുപി സ്കൂളിനാണ് രണ്ടാം ദിവസവും അവധി നൽകിയത്. ഇന്നലെ രാത്രി വൈകിയും നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല. നായകളെ പിടികൂടാതെ കുട്ടികളെ സ്കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കൾ നിലപാടെടുത്തതോടെയാണ് സ്കൂളിന് ഇന്നും അവധി നൽകിയത്. അതേസമയം, നായ്ക്കളെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam