തൃശ്ശൂർ മതിലകത്ത് തെരുവുനായ ആക്രമണം, 6 ആടുകളെ കൊന്നു

Published : Nov 05, 2022, 03:36 PM IST
തൃശ്ശൂർ മതിലകത്ത് തെരുവുനായ ആക്രമണം, 6 ആടുകളെ കൊന്നു

Synopsis

നസീബിന്റെ വീടുപണി നടക്കുന്നതിനാൽ തൊട്ടടുത്ത പറമ്പിലാണ് ആടുകളെ കെട്ടിയിരുന്നത്. ഇന്നലെ രാത്രി ആടുകളെ കെട്ടിയിട്ട സ്ഥലത്ത് നിന്ന് ബഹളം കേട്ടതിനെ തുട‍ർന്ന് നസീബ് എത്തിയപ്പോഴാണ് ആടുകളെ നായ്ക്കൾ കടിച്ചു കീറിയതായി കണ്ടെത്തിയത്. 

തൃശ്ശൂർ: തൃശ്ശൂർ മതിലകത്ത് ആടുകൾക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. 6 ആടുകൾ ചത്തു. അഞ്ച് ആടുകൾക്ക് പരിക്കേറ്റു. കല്ലൂപ്പറമ്പിൽ നസീബിന്റെ ആടുകളെയാണ് തെരുവ് നായ്ക്കൂട്ടം ആക്രമിച്ചത്. നസീബിന്റെ വീടുപണി നടക്കുന്നതിനാൽ തൊട്ടടുത്ത പറമ്പിലാണ് ആടുകളെ കെട്ടിയിരുന്നത്. ഇന്നലെ രാത്രി ആടുകളെ കെട്ടിയിട്ട സ്ഥലത്ത് നിന്ന് ബഹളം കേട്ടതിനെ തുട‍ർന്ന് നസീബ് എത്തിയപ്പോഴാണ് ആടുകളെ നായ്ക്കൾ കടിച്ചു കീറിയതായി കണ്ടെത്തിയത്. നസീബും സംഘവും സ്ഥലത്തെത്തിയപ്പോൾ നായ്ക്കൾ തൊട്ടടുത്ത മതിൽ ചാടി രക്ഷപ്പെട്ടു. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി നസീബ് പറഞ്ഞു. പഞ്ചായത്തിൽ നിന്ന് വെറ്റിനറി ഡോക്ടർ എത്തി ആടുകളെ പരിശോധിച്ചു. 
 

PREV
Read more Articles on
click me!

Recommended Stories

40 ശതമാനം കമ്മീഷൻ ഭരണം, കേന്ദ്ര ഫണ്ട് ദുരുപയോഗം, തിരുവനന്തപുരം കോർപ്പറേഷനെതിരെ കേന്ദ്ര അന്വേഷണം വരും: ബിജെപി
അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചാൽ മഞ്ഞക്കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ടോ? ചോദ്യവുമായി എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും; ഉത്തരം നൽകി കേന്ദ്രം