
മലപ്പുറം: മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ മുതല്‍ വിവിധ ഇടങ്ങളിലായാണ് നായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കി ഏഴുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. ഇന്നലെ രാവിലെ ഓത്തുപള്ളിപ്പുറായി മേഖലയിലെത്തിയ തെരിവുനായ വിവിധയിടങ്ങളിലായി പുറത്തുകണ്ടവരെയെല്ലാം ഓടിച്ചിട്ട് കടിക്കുകയായിരുന്നു.
ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടെ നായയെ വാഹനം ഇടിക്കുകയും ജീവന്‍ നഷ്ടമാവുകയും ചെയ്തു. സംഭവസ്ഥലത്ത് വാര്‍ഡ് അംഗങ്ങളും വെറ്ററിനറി ഡോക്ടറും സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കീഴുപറമ്പ് പഞ്ചായത്തില്‍ മാസങ്ങളായി തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടെന്നും നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. കീഴുപറമ്പിലും പരിസര പഞ്ചായത്തിലും തെരുവുനായ്ക്കള്‍ക്ക് പുറമെ കാട്ടുപന്നി ശല്യവും രൂക്ഷമാണ്. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read More:വീട്ടുകാരനും യുവതിയും കിടക്കയിൽ, അബദ്ധത്തിൽ വെടിയുതിർത്ത് നായ, യുവാവിന് ഗുരുതര പരിക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam