ഒറ്റയാൾ സമരം 'വൈറലായി', ഒടുവിൽ റോഡിലെ കുഴിയടയ്ക്കാൻ അധികൃതരെത്തി

By Web TeamFirst Published Nov 21, 2020, 9:36 AM IST
Highlights

കുഴിയുടെ ആഴം കാരണം മുഹ്സിൻ മറിഞ്ഞു വീണു. പിന്നീട് പൊലീസുകാരാണ് തൃസ്ശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്. ആശുപത്രി വിട്ട ശേഷമാണ് താൻ വീണ കുഴിയ്ക്കരികിലെത്തി മുഹ്സിൻ പ്രതിഷേധ സമരം നടത്തിയത്.

തൃശ്ശൂർ: മണ്ണുത്തിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് കയ്യൊടിഞ്ഞ യുവാവ് നടത്തിയ ഒറ്റയാൾ സമരം സോഷ്യൽ മീഡിയയിലടക്കം വൈറലായതോടെ അധികൃതർ കുഴിയടച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി മുഹ്സിനാണ് എറണാകുളത്തേക്ക് ജോലിക്ക് പോകുന്നതിനിടെ റോഡിലെ കുഴിയിൽ വീണത്. 

കുഴിയുടെ ആഴം കാരണം മുഹ്സിൻ മറിഞ്ഞു വീണു. പിന്നീട് പൊലീസുകാരാണ് തൃശ്ശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്. ആശുപത്രി വിട്ട ശേഷമാണ് താൻ വീണ കുഴിയ്ക്കരികിലെത്തി മുഹ്സിൻ പ്രതിഷേധ സമരം തുടങ്ങിയത്. കൈയ്യിലെ പരിക്കിന്റെ സ്കാൻ റിപ്പോർട്ടും പ്രദർശിപ്പിച്ചായിരുന്നു സമരം. 

നാട്ടുകാരും തൊഴിലാളികളും ചേർന്ന് സമൂഹ മാധ്യമങ്ങളിൽ സമരം വൈറലാക്കി. ഇതോടെ അധികൃതരെത്തി കുഴി മുടി. പ്രതിഷേധങ്ങൾ തുടർക്കഥയായിട്ടും ദേശീയ പാതയിലെ ശോചനീയാവസ്ഥയ്ക്ക് അറുതി വന്നിട്ടില്ല. മണ്ണുത്തിയിലെ സർവീസ് റോഡിലും കുഴികൾ ഏറെയാണ്. 

click me!