കെഎസ്ആർടിസി സമരം ; ഓഫിസിന് മനുഷ്യപ്പൂട്ടിട്ട് സിഐടിയു, ഉപരോധം തീർത്ത് ഐഎൻടിയുസി; നാളെ മന്ത്രിതല ചർച്ച

Published : Jun 28, 2022, 09:56 AM IST
കെഎസ്ആർടിസി സമരം ; ഓഫിസിന് മനുഷ്യപ്പൂട്ടിട്ട് സിഐടിയു, ഉപരോധം തീർത്ത് ഐഎൻടിയുസി; നാളെ മന്ത്രിതല ചർച്ച

Synopsis

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിലെ പ്രതിസന്ധി തുടരുകയാണ്. മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് കൂടി ശമ്പളം ലഭിച്ചുവെങ്കിലും കാഷ്വൽ ലേബേഴ്സിനും ഉന്നത ഉദ്യോഗസ്ഥർക്കും ഇനി ശമ്പളം കിട്ടാനുണ്ട്. ഇതിനായി 16 കോടി രൂപ കണ്ടെത്തേണ്ടതുണ്ടെന്നാണ് മാനേജ്മെന്‍റ് പറയുന്നത്

തിരുവനന്തപുരം: മുടങ്ങാതെ ശമ്പളം (salary)ലഭിക്കണമെന്ന ആവശ്യവുമായി കെ എസ് ആർ ടി സി(ksrtc) ജീവനക്കാരുടെ സമരം തുടരുന്നു(strike). സി ഐ ടി യുവിൻറെ നേതൃത്വത്തിൽ സി എം ഡി ഓഫിസിന് മുന്നിൽ മനുഷ്യപ്പൂട്ടിട്ട സി ഐ ടി യു മാനേജിങ് ഡയറക്ടറായ ബിജു പ്രഭാകറിനെ ഓഫിസിൽ കയറ്റില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരെ ഓഫിസിനകത്ത് കയറ്റാതെ ഐ എൻ ടി യു സിയും ഉപരോധ സമരം തുടരുകയാണ്. സി പി ഐ അനുകൂസ സംഘടനയായ  എ ഐ ടി യു സി നാളെ ഗതാഗത മന്ത്രി ആൻറണി രാജുവിൻറെ ഔദ്യോഗിക വസതിയിലേക്ക് പട്ടിണി മാർച്ച് നടത്തുന്നുണ്ട്.

അതേസമയം സമരം ഒത്തുതീർപ്പാക്കാൻ ഗതാഗത മന്ത്രി ആൻറണി രാജു നാളെ സംഘടനകളുമായി ചർച്ച നടത്തും. സി എം ഡിക്ക് ധനകാര്യ മാനേജ്മെൻറിൽ വീഴ്ച വന്നുവെന്നാണ് സി ഐ ടി യു ആരോപിക്കുന്നത്. ഒരു ഉത്തരവാദിത്വവും കാണിക്കാത്ത ആളാണ് സി എം ഡി ആയ ബിജു പ്രഭാകറെന്നും ഇവർ ആരോപിക്കുന്നു

മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് ശമ്പളം ലഭിച്ചു; ഇനിയും 16 കോടി രൂപ വേണമെന്ന് മാനേജ്മെന്‍റ്

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിലെ പ്രതിസന്ധി തുടരുകയാണ്. മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് കൂടി ശമ്പളം ലഭിച്ചുവെങ്കിലും കാഷ്വൽ ലേബേഴ്സിനും ഉന്നത ഉദ്യോഗസ്ഥർക്കും ഇനി ശമ്പളം കിട്ടാനുണ്ട്. ഇതിനായി 16 കോടി രൂപ കണ്ടെത്തേണ്ടതുണ്ടെന്നാണ് മാനേജ്മെന്‍റ് പറയുന്നത്.

കെഎസ്ആർടിസിയില്‍ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ഇനിയും മെയ് മാസത്തിലെ ശമ്പളം നല്‍കി കഴിഞ്ഞിട്ടില്ല. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച്  കെഎസ്ആർടിസി സിഎംഡി ഓഫീസിന് മനുഷ്യപ്പൂട്ടിട്ടായിരുന്നു സിഐടിയു പ്രവര്‍ത്തകരുടെ ഇന്നലത്തേയും പ്രതിഷേധം. എല്ലാ ജീവനക്കാർക്കും ശമ്പളം കിട്ടാതെ ഇനി ഉന്നത ഉദ്യോഗസ്ഥരെ ഓഫീസിൽ കയറ്റില്ലെന്ന് ഐഎൻടിയുസിയും പ്രഖ്യാപിച്ചിരുന്നു. ഇന്നലെ കെഎസ്ആർടിസി ആസ്ഥാനത്തെത്തിയ ഓഫീസർമാരെ സിഐടിയു-ഐഎൻടിയുസി പ്രവർത്തകർ തടഞ്ഞ് തിരിച്ചയച്ചു.

ഉപരോധസമരം, നിരാഹാര സത്യഗ്രഹം, ചീഫ് ഓഫീസ് വളയൽ എന്നിങ്ങനെ കഴിഞ്ഞ 22 ദിവസമായി പ്രതിഷേധത്തിന്‍റെ അടവുകൾ പലതും പയറ്റിയിട്ടും മാനേജ്മെന്റിന് കുലുക്കമില്ല. സമരം തുടങ്ങിയതിൽ പിന്നെ സിഎംഡി, കെഎസ്ആർടിസി ഓഫീസിൽ എത്തിയിട്ടില്ല. സെക്രട്ടേറിയറ്റിലെ ട്രാൻസ്പോർട്ട് സെക്രട്ടറിയുടെ ഓഫീസിലിരുന്നാണ് കാര്യങ്ങൾ നോക്കുന്നത്. ഈ സാഹചര്യത്തിലാണ് സിഎംഡി  ഓഫീസിന് ഭരണാനുകൂല സംഘടന തന്നെ നേരിട്ടിറങ്ങി മനുഷ്യപ്പൂട്ടിട്ടത്. വരുമാനം കൂടിയിട്ടും കോടതി നിർദേശം വരെ വന്നിട്ടും ജീവനക്കാരെ മനപ്പൂർവ്വം തഴയുകയാണെന്ന് തൊഴിലാളികൾ പറയുന്നു. 

എന്നാൽ സർക്കാറിൻറെ അധിക സഹായമില്ലാതെ ശമ്പളം നൽകാനാവില്ലെന്നാണ് മാനേജേമെന്റ് പറയുന്നത്. എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരമായില്ലെങ്കിൽ സംഘടനാഭേദമില്ലാതെ പണിമുടക്കിലേക്ക് പോകാനാണ് യൂണിയനുകളുടെ ആലോചന.

PREV
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ