
കോഴിക്കോട്: ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിന് ഐക്യദാര്‍ഢ്യവുമായി തിരുവോണ നാളില്‍ കോഴിക്കോട്ട് ഉപവാസ സമരം. കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍റിനു സമീപമാണ് സമരം നടക്കുന്നത്. ഗ്രോ വാസുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു കൂട്ടം മനുഷ്യാവകാശ പ്രവർത്തകരും വിവിധ സംഘടനാ പ്രതിനിധികളുമാണ് കോഴിക്കോട്ട് സമരം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സമരത്തിന്റെ തുടർച്ചയായാണ് തിരുവോണ നാളിലെ സമരം. സർക്കാർ കേസ് പിൻവലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
വാസുവേട്ടന് ഐക്യദാഢ്യവുമായാണ് സമരം നടത്തുന്നതെന്ന് ഗ്രോ വാസു ഐക്യദാര്‍ഢ്യ സമിതി നേതാവ് അംബിക പറഞ്ഞു. അടുത്ത മാസം നാലിന് ഗ്രോ വാസുവിനെ വീണ്ടും കോടതിയിൽ ഹാജരാക്കും. ഗ്രോ വാസുവിനെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്രോ വാസുവിനെതിരായ കേസ് പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സംവിധായകൻ ജോയ് മാത്യുവും ആവശ്യപ്പെട്ടിരുന്നു. കരുളായിയിൽ മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലാണ് കൊന്നതെന്ന് പറഞ്ഞത് സിപിഐക്കാരാണെന്നും എന്നാൽ ഇപ്പോൾ സിപിഐ വാലും ചുരുട്ടി മിണ്ടാതിരിക്കുകയാണെന്നും ജോയ് മാത്യു പറഞ്ഞു. ഗ്രോ വാസുവിനെ ജയിലിൽ സന്ദർശിച്ച ശേഷമായിരുന്നു ജോയ് മാത്യുവിൻറെ പ്രതികരണം.
വിദ്യാര്‍ഥിനികളെ കൊണ്ട് സര്‍ക്കാര്‍ ബസ് തള്ളിച്ചു; നാല് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
2016 ല്‍ കരുളായിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച കേസിലാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്യുന്നത്. കേസിൽ ജാമ്യമെടുക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിലും ജാമ്യമെടുക്കാനില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് കോടതിയെ വാസു അറിയിച്ചു. അതോടെ കോടതി വാസുവിൻറെ റിമാൻഡ് കാലാവധി നീട്ടുകയായിരുന്നു. ഇതേത്തുടർന്ന് തൻറെ പോരാട്ടം കോടതിയോടല്ല ഭരണകൂടത്തോടാണെന്ന് ഗ്രോ വാസു പ്രതികരിക്കുകയും ചെയ്തിരുന്നു.
'അഭിമാനത്തോടും ആദരവോടും ഞാൻ കൂടെയുണ്ട്'; അച്ചു ഉമ്മന് പിന്തുണയുമായി ഭർത്താവിന്‍റെ കുറിപ്പ്
https://www.youtube.com/watch?v=Ko18SgceYX8