എൽപി, യുപി ക്ലാസ്സുകളുടെ ഘടനയിൽ മാറ്റം വേണം; ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്

By Web TeamFirst Published Jul 10, 2019, 8:27 AM IST
Highlights

കേരളത്തിലെ എൽപി, യുപി ക്ലാസ്സുകളുടെ ഘടനയിലും മാറ്റവും നവീകരണവും വേണമെന്നാണ് ഹ‍ർജിക്കാരുടെ വാദം. 

കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് കേരള വിദ്യാഭ്യാസ ഘടനയിലും മാറ്റം വരുത്തണം എന്നാവശ്യപ്പെട്ടുള്ള ഹർ‍ജികളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ചിതംബരേഷ് അടക്കമുള്ള മൂന്നംഗ ബ‌ഞ്ചാണ് വിധി പുറപ്പെടുവിക്കുക. 

കേരളത്തിലെ എൽപി, യുപി ക്ലാസ്സുകളുടെ ഘടനയിലും മാറ്റവും നവീകരണവും വേണമെന്നാണ് ഹ‍ർജിക്കാരുടെ വാദം. എൽപി ക്ലാസ്സുകൾ ഒന്നു മുതൽ അഞ്ച് വരെയും, യുപി ക്ലാസ്സുകൾ ആറ് മുതൽ എട്ട് വരെയുമാണ്. കേരള വിദ്യാഭ്യാസ ചട്ട പ്രകാരം ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളാണ് എൽപി ക്ലാസ്സുകളായി പരിഗണിക്കുന്നത്. ഈ ഘടന മാറ്റേണ്ടതുണ്ടോ എന്നകാര്യത്തിലാകും ഹൈക്കോടതിയുടെ നിർണ്ണായക വിധി. വിവിധ മാനേജ്മെന്‍റ് പ്രതിനിധികൾ അടക്കം നാൽപ്പതോളം പേരാണ് ഹ‍ർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

click me!