വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലംഗ സംഘം റിമാന്റിൽ; ജീപ്പും പൊലീസ് കസ്റ്റഡിയിൽ

Published : Jan 13, 2022, 08:32 PM IST
വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലംഗ സംഘം റിമാന്റിൽ; ജീപ്പും പൊലീസ് കസ്റ്റഡിയിൽ

Synopsis

മഞ്ചപേരുമല സ്വദേശി സുൽഫിക്കർ,  അനിയൻ സുനീർ, പത്താംകല്ല് സ്വദേശികളായ ഷാജി, അയൂബ് എന്നിവരെയാണ് കേസിൽ നെടുമങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത്

തിരുവനന്തപുരം: നെടുമങ്ങാട്  വിദ്യാർത്ഥിയെ കാറിൽ ബലമായി പിടിച്ച് കയറ്റി കൊണ്ട് പോയി ക്രൂരമായി മർദിച്ച നാലംഗ സംഘവും ബൊലേറോ ജീപ്പും പൊലീസ് പിടികൂടി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മരുതിനകത്ത് നജീബ് ഖാന്റെ ചിക്കൻ കടയിൽ ജീവനക്കാരൻ ആയ അഴിക്കോട് സ്വദേശി അബ്ദുൽ മാലിക്(18)നെയാണ് ഇന്നലെ സംഘം ബലമായി ജീപ്പിൽ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചത്.

മഞ്ചപേരുമല സ്വദേശി സുൽഫിക്കർ,  അനിയൻ സുനീർ, പത്താംകല്ല് സ്വദേശികളായ ഷാജി, അയൂബ് എന്നിവരെയാണ് കേസിൽ നെടുമങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത്. തന്നെ ആളുമാറിയാണ് സംഘം കാറിൽ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദിച്ചതെന്ന് അബ്ദുൽ മാലിക്ക് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പ്രതികൾക്കെതിരെ വധശ്രമത്തിനും തട്ടിക്കൊണ്ടുപോകലിനും അടക്കം കേസെടുത്തിട്ടുണ്ട്. നെടുമങ്ങാട് കോടതിയാണ് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം
കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും