ട്രാഫിക് പൊലീസുകാരനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച വിദ്യാര്‍ത്ഥി അറസ്റ്റില്‍

By Web TeamFirst Published Jun 8, 2019, 11:53 AM IST
Highlights

വഴുതക്കാട് ട്രാഫിക് പൊലീസുകാരനെ മർദ്ദിച്ച സംസ്കൃത കോളേജ് വിദ്യാർത്ഥി അമലിനെയാണ് അറസ്റ്റ് ചെയ്തത്. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥി അറസ്റ്റില്‍. വഴുതക്കാട് ട്രാഫിക് പൊലീസുകാരനെ നടുറോഡിലിട്ട് മർദ്ദിച്ച സംസ്കൃത കോളേജ് വിദ്യാർത്ഥി അമലിനെയാണ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ വാഹന പരിശോധനക്കിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ അമൽ കൈയേറ്റം ചെയ്തത്. മ്യൂസിയം പൊലീസാണ് അമലിനെ പിടികൂടിയത്.

click me!