സർക്കാർ സാമൂഹ്യ നീതി ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് ക്രൂര മർദനം, കരഞ്ഞപേക്ഷിച്ചിട്ടും തുടർച്ചയായി മുഖത്തടിക്കുന്ന ദ‍ൃശ്യങ്ങൾ പുറത്ത്; സംഭവം രാമനാഥപുരത്ത്

Published : Nov 16, 2025, 04:28 PM IST
stop assault

Synopsis

തമിഴ്നാട് രാമനാഥപുരത്തെ സർക്കാർ സാമൂഹ്യ നീതി ഹോസ്റ്റലിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സീനിയർ വിദ്യാർത്ഥികൾ

ചെന്നൈ: തമിഴ്നാട് രാമനാഥപുരത്തെ സർക്കാർ സാമൂഹ്യ നീതി ഹോസ്റ്റലിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് സീനിയർ വിദ്യാർത്ഥികൾ. ദളിത് വിദ്യാർത്ഥിയെയാണ് നാല് വിദ്യാർതഥികൾ ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. മധുര സ്വദേശിയായ ഏഴാം ക്ലാസ്സുകാരനെയാണ് പ്ലസ് ടുവിൽ പഠിക്കുന്ന നാല് പേർ ചേർന്ന് മർദ്ദിച്ചത്.

കുട്ടി കരഞ്ഞപേക്ഷിച്ചിട്ടും തുടർച്ചയായി മുഖത്തടിക്കുന്നത് അടക്കം ദൃശ്യങ്ങളിൽ കാണാം. ബുക്ക് കീറിയതിന്‍റെ ദേഷ്യത്തിൽ ആക്രമിച്ചതെന്നാണ് സീനിയർ വിദ്യാർത്ഥികളുടെ മൊഴി. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ 4 വിദ്യാർത്ഥികളെയും ജില്ലാ കളക്ടർ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. നാളെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ ഹോസ്റ്റൽ സന്ദർശിക്കും എന്നാണ് റിപ്പോർട്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെഞ്ചിടിപ്പിൽ മുന്നണികൾ, സെമി ഫൈനൽ ആര് തൂക്കും? വോട്ടെണ്ണൽ ആവേശത്തിൽ കേരളം
ആകാംക്ഷയിൽ രാഷ്ട്രീയ കേരളം! ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തപ്പോൾ വിജയം ആർക്ക്? വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും