മാവേലിക്കര: ചുനക്കരയിൽ സ്കൂളിൽ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. ഉച്ചഭക്ഷണം കഴിക്കാനിറങ്ങിയപ്പോഴാണ് കുട്ടി കുഴഞ്ഞ് വീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാവേലിക്കര ചുനക്കര ഗവ. ഹയർസെക്കന്ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി നവനീതാണ് മരിച്ചത്.
ഉച്ചഭക്ഷണം കഴിച്ച ശേഷം കൈ കഴുകാൻ ഇറങ്ങിയതായിരുന്നു നവനീത്. കൈ കഴുകുന്ന പൈപ്പുകൾക്ക് അടുത്തെത്തിയപ്പോഴാണ് കുട്ടി കുഴഞ്ഞുവീണത്. കൂടെ പഠിക്കുന്ന വിദ്യാർത്ഥികൾ ഉടനടി അധ്യാപകരെ വിവരമറിയിച്ചു. അധ്യാപകർ ഓടിയെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല എന്നാണ് സ്കൂളധികൃതർ നൽകുന്ന വിവരം.
കുട്ടിയുടെ മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‍മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചിരിക്കുകയാണിപ്പോൾ.
(വാർത്തയുടെ കൂടുതൽ വിവരങ്ങൾ വരേണ്ടതുണ്ട്. ഇപ്പോൾ ലഭിച്ച വാർത്തയായതിനാൽ അപ്‍ഡേറ്റ് ചെയ്യുകയാണ്. ദയവായി പേജ് റിഫ്രഷ് ചെയ്യുക)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam