നീന്തുന്നതിനിടയില്‍ മുങ്ങിത്താഴ്‍ന്നു; പരിപ്പായി പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Published : Feb 26, 2020, 11:49 AM ISTUpdated : Feb 26, 2020, 11:57 AM IST
നീന്തുന്നതിനിടയില്‍ മുങ്ങിത്താഴ്‍ന്നു; പരിപ്പായി പുഴയിൽ  കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Synopsis

ഇന്നലെ രാവിലെ നീന്തുന്നതിനിടെയാണ് അഡൂർക്കടവ് ഭാഗത്ത് വച്ച്  സന്ദീപ് മുങ്ങിത്താഴ്ന്നത്. 

കണ്ണൂർ: ശ്രീകണ്ഠാപുരം പരിപ്പായി പുഴയിൽ സഹോദരനും കൂട്ടുകാർക്കുമൊപ്പം കുളിക്കാനിറങ്ങി കാണാതായ പ്ലസ് ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ശ്രീകണ്ഠാപുരം ഗവ ഹയർ സെക്കന്‍ററി സ്കൂൾ വിദ്യാർത്ഥി സന്ദീപ് സേവ്യറിന്‍റെ മൃതദേഹമാണ് അഡൂർക്കടവ് ഭാഗത്ത് വച്ച് നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ നീന്തുന്നതിനിടെയാണ് അഡൂർക്കടവ് ഭാഗത്ത് വച്ചാണ് സന്ദീപ് മുങ്ങിത്താഴ്ന്നത്. ഫയർ ഫോഴ്സും നാട്ടുകാരും ഇന്നലെ രാത്രി വരെ തിരച്ചിൽ നടത്തിയിരുന്നു. പരിപ്പായിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന സന്തോഷ്- കവിത ദമ്പതികളുടെ മകനാണ് സന്ദീപ്.

PREV
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ
വോട്ടുപിടിക്കാൻ മദ്യം വിതരണം ചെയ്തതായി പരാതി; പിടികൂടിയ 3 സിപിഎം പ്രവർത്തകരെ മോചിപ്പിച്ചു, വയനാട് തോൽപ്പെട്ടിയിൽ സംഘർഷാവസ്ഥ