ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു; ഷവര്‍മ്മ കഴിച്ച 18 പേര്‍ ചികിത്സയില്‍

Published : May 01, 2022, 04:19 PM ISTUpdated : May 02, 2022, 10:04 AM IST
ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു; ഷവര്‍മ്മ കഴിച്ച 18 പേര്‍ ചികിത്സയില്‍

Synopsis

Sharwama death Kerala : ചെറുവത്തൂരിലെ ഒരു കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ചവരാണ് ഇവര്‍.

കാസര്‍കോട്: ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു (student died). കണ്ണൂര്‍ പെരളം സ്വദേശി 16 വയസ്സുകാരി ദേവനന്ദയാണ് മരിച്ചത്. കരിവെള്ളൂർ ജിഎച്ച്എസ്എസിലെ വിദ്യാർത്ഥിനിയാണ്. ഷവര്‍മ്മ കഴിച്ച 18 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെന്നാണ് റിപ്പോര്‍ട്ട്. ആരുടെയും നില ഗുരുതരമല്ലെന്ന് ഡിഎംഒ പറഞ്ഞു. ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ചവരാണ് ഇവരെല്ലാം. സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു. സ്ഥാപനം അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു. 

കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂർ ബസ് സ്റ്റാന്റ് പരിസരത്തെ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദ ഇന്ന് ഉച്ചയോടെ മരിച്ചു. കരിവെള്ളൂർ ജിവിഎച്ച്എസ്എസ് വിദ്യാർത്ഥിനിയാണ്. ഷവര്‍മ്മ കഴിച്ച് അവശ നിലയിലായ കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു

ഷവർമയിൽ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫുഡ് സേഫ്റ്റി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഐഡിയൽ ഫുഡ് പോയന്റെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ഷവർമ കഴിച്ച്  ആശുപത്രികളിൽ എത്തുന്നവർക്കായി കൂടുതൽ സൗകര്യം ഒരുക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശൂരിലെ ജ്വല്ലറിയിലേക്കെത്തിക്കാനായി മുംബൈയില്‍ നിന്ന് കൊണ്ടുവന്നത് എട്ട് കോടിയുടെ സ്വർണം, വാളയാറില്‍ രണ്ടുപേർ പിടിയിൽ
പാരഡിക്കേസിൽ ട്വിസ്റ്റ്; പരാതിക്കാരന്റെ സംഘടനയെ കുറിച്ച് അന്വേഷിക്കാൻ തീരുമാനം, പരാതി ഐജിക്ക് കൈമാറി