
കോഴിക്കോട്: കോഴിക്കോട് വിദ്യാർഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് ടു വിദ്യാര്‍ത്ഥിനി ഖദീജ റെഹ്ഷയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനേഴ് വയസായിരുന്നു. അത്തോളി ഗവ. ഹയര്‍സെക്കന്‍ററി സ്‌ക്കൂള്‍ വിദ്യാർഥിയാണ് ഖദീജ. പുലര്‍ച്ചെ രണ്ടരയോടെ വീട്ടുകാരാണ് ഖദീജയെ കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മകനെ രക്ഷിക്കാനിറങ്ങി, ഒഴുക്കില്‍പ്പെട്ട് കാണാതായി, വിളപ്പില്‍ശാല സ്വദേശിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി
കൊല്ലൂരിലെ സൗപർണിക നദിയിയിൽ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി സന്ധ്യയുടെ മൃതദേഹം കണ്ടെത്തി. സന്ധ്യ ഒഴുക്കിൽപ്പെട്ട സ്ഥലത്തിനിന്ന് ഒരു കിലോമീറ്റർ അകലെയായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. നദിയിൽ വീണ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സന്ധ്യ അപകടത്തിൽപ്പെട്ടത്. മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
42 കാരിയായ സന്ധ്യ ശനിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് സൗപർണിക നദിയിൽ ഒഴുക്കിൽപ്പെട്ടത്. കുളിക്കാനിറങ്ങിയ മകൻ ആദിത്യനാണ് ആദ്യം അപകടത്തിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാനായി സന്ധ്യയും ഭർത്താവ് മുരുകനും നദിയിലേക്കിറങ്ങി. ആദിത്യനും മുരുകനും പാറയിൽ പിടിക്കാൻ സാധിച്ചതിനാൽ രക്ഷപെട്ടു. എന്നാൽ സന്ധ്യയെ ഒഴുക്കിൽപ്പെട്ട് കാണാതായി. കനത്ത മഴയും നദിയിലെ ശക്തമായ ഒഴുക്കും കാരണം തെരച്ചിൽ ആദ്യദിവസം ഫലം കണ്ടില്ല.
ഉഡുപ്പിയിൽ നിന്ന് മുങ്ങൽ വിദഗദർ എത്തിയിട്ടും സന്ധ്യയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാത്രി സന്ധ്യ ഒഴുക്കിൽപ്പെട്ട സ്ഥലത്തിനിന്ന് ഒരു കിലോമീറ്റർ അകലെ മൃതദേഹം വന്നടിയുകയായിരുന്നു. തീർത്ഥാടനത്തിനായി തിരുവോണ ദിവസമാണ് സന്ധ്യയുടെ കുടുംബം അടക്കം 14 അംഗ സംഘം വിളപ്പിൽശാലയിൽ നിന്ന് പുറപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam