കേരള സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി

Published : Jan 24, 2022, 07:07 PM IST
കേരള സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി

Synopsis

കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു

തിരുവനന്തപുരം: കേരള സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി. 10 ദിവസത്തേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവ്വകലാശാല വ്യക്തമാക്കി.

കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. കോവിഡ് നിരക്ക് ദിനംപ്രതി കൂടുകയാണന്നും വ്യാപന സാധ്യത കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് മാറ്റണമെന്നും ഒരു വിദ്യാർത്ഥി ആവശ്യപ്പെട്ടിരുന്നു. ഈ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

PREV
Read more Articles on
click me!

Recommended Stories

വിചാരണ കോടതി മുതൽ സുപ്രീം കോടതി വരെ ദിലീപ് നൽകിയത് 90 ഓളം ഹർജികൾ, വിട്ടുകൊടുക്കാതെ നടിയുടെ തടസ ഹർജികൾ; ജില്ലാ ജഡ്ജി വരെ സംശയ നിഴലിലായ അസാധാരണ പോരാട്ടം
മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്