'സത്യം ജയിച്ചു, മനസാക്ഷിയാണ് എന്റെ ശക്തി': വിഎസിനെതിരായ ജയത്തിൽ ഉമ്മൻ ചാണ്ടി

Published : Jan 24, 2022, 06:29 PM IST
'സത്യം ജയിച്ചു, മനസാക്ഷിയാണ് എന്റെ ശക്തി': വിഎസിനെതിരായ ജയത്തിൽ ഉമ്മൻ ചാണ്ടി

Synopsis

വിഎസിന്റെ പക്കൽ നിന്ന് പണം വാങ്ങുന്നതിന് സമയമെടുക്കും. അപ്പീലൊക്കെ പോയി വരുമ്പോൾ കാലതാമസമെടുക്കും

തിരുവനന്തപുരം: സോളാർ കേസിൽ സത്യം ജയിക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഭയമില്ലായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. താൻ മുഖ്യന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷം നിരവധി ആക്ഷേപങ്ങൾ ഉന്നയിച്ചു. തെറ്റ് ചെയ്തില്ലെന്ന് പൂർണ ബോധ്യമുണ്ട്. എത്ര കേസുകൾ, എത്ര കമ്മിഷനുകൾ വന്നു? സത്യം ജയിച്ചുവെന്ന് മനസിലായി. എന്റെ മനസാക്ഷിയാണ് എന്റെ ശക്തി. വിഎസിന്റെ പക്കൽ നിന്ന് പണം വാങ്ങുന്നതിന് സമയമെടുക്കും. അപ്പീലൊക്കെ പോയി വരുമ്പോൾ കാലതാമസമെടുക്കും. നേരത്തെ വന്ന വിധികൾ പ്രകാരം കിട്ടാനുള്ള തുകയും കിട്ടിയില്ലെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

കൊവിഡിൽ സർക്കാരിനെതിരെ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്ക് വിദേശത്തേക്ക് പോകുമ്പോൾ മറ്റൊരാൾക്ക് ചുമതല നൽകണമായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി പറഞ്ഞു. കൊവിഡിനെതിരായ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ ഏകോപനമില്ലെന്നും അദ്ദേഹം വിമർശിച്ചു.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും