ആറുമണി കഴിഞ്ഞാല്‍ കണ്‍സെഷനില്ലെന്ന് കണ്ടക്ടര്‍; വിദ്യാര്‍ത്ഥിയെ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കി വിട്ടു

By Web TeamFirst Published Jul 26, 2019, 7:10 AM IST
Highlights

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റായ അമൽ പരിശീലന ക്ലാസ് കഴിഞ്ഞാണ് ബസിൽ കയറിയത്. 

തിരുവനന്തപുരം:  പ്ലസ് വണ്‍ വിദ്യാർത്ഥിയെ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കി വിട്ടതായി പരാതി. ടിക്കറ്റിന് പണമില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടർ കേൾക്കാൻ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. തിരുവനന്തരം എസ്‍എംവി സ്കൂളിലെ വിദ്യാർത്ഥി പോത്തൻകോട് സ്വദേശി അമൽ ഇർഫാനെയാണ് സ്റ്റാച്യുവിൽ ഇറക്കിവിട്ടത്. 

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റായ അമൽ പരിശീലന ക്ലാസ് കഴിഞ്ഞാണ് ബസിൽ കയറിയത്. വൈകുന്നേരം ആറു മണി കഴിഞ്ഞതിനാൽ കൺസെഷന്‍ പതിക്കാൻ കഴിയില്ലെന്നായിരുന്നു കണ്ടക്ടറിന്‍റെ വാദം. വിദ്യാർത്ഥിയുടെ കൈയിൽ ബസ് ടിക്കറ്റിന് പണമില്ലായിരുന്നു. 

ഒടുവിൽ വഴി യാത്രക്കാരൻ കൊടുത്ത പണവുമായി മറ്റൊരു ബസിലാണ് വീട്ടിലെത്തിയത്. ആറുമണിക്കു ശേഷം കൺസെഷൻ പതിക്കാൻ പാടില്ലെന്ന നിയമമില്ലെന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥർ തന്നെ പറയുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കൾ പോത്തൻകോട് പോലീസിലും കെഎസ്ആര്‍ടിസി അധികൃതർക്കും പരാതി നൽകി. 
 

click me!