'നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥികളെ തോല്‍പിച്ചത് തന്നെ', അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട്

By Web TeamFirst Published Jul 27, 2019, 2:14 PM IST
Highlights

ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് സമരം ചെയ്ത വിദ്യാർത്ഥികളെ, അവരുടെ  പരീക്ഷാപേപ്പര്‍ തിരുത്തിയാണ്  പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചതെന്ന് അന്വേഷണ സമിതി കണ്ടെത്തി. 

തിരുവനന്തപുരം: നെഹ്റു കോളജിലെ വിദ്യാർത്ഥികളുടെ കൂട്ടത്തോൽവി അന്വേഷിക്കാൻ നിയോഗിച്ച സമിതി ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകി. വിദ്യാർത്ഥികളെ മന: പൂർവ്വം തോൽപ്പിച്ചെന്നാണ് റിപ്പോർട്ട്.

ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് സമരം ചെയ്ത വിദ്യാർത്ഥികളെ, അവരുടെ  പരീക്ഷാപേപ്പര്‍ തിരുത്തിയാണ്  പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിച്ചതെന്ന് അന്വേഷണ സമിതി കണ്ടെത്തി.  ആര്‍. രാജേഷ് എംഎൽഎ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.

പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികൾ നൽകിയ പരാതി വസ്തുനിഷ്ഠമെന്ന് കണ്ടതോടെ  സർവ്വകലാശാല ഇവർക്ക് മറ്റൊരു പരീക്ഷ നടത്തിയിരുന്നു. ഇതിൽ വിദ്യാർത്ഥികൾ വിജയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ വിദഗ്ധ അന്വേഷണം നടത്താൻ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത്.

click me!