കാസർകോട്ട്  സ്കൂൾ ബസ് മറിഞ്ഞ് അപകടം; മുപ്പത് കുട്ടികൾക്ക് പരിക്ക്, ബ്രേക്ക് പോയതെന്ന് സംശയം

Published : Sep 29, 2022, 03:24 PM ISTUpdated : Sep 29, 2022, 03:30 PM IST
 കാസർകോട്ട്  സ്കൂൾ ബസ് മറിഞ്ഞ് അപകടം; മുപ്പത് കുട്ടികൾക്ക് പരിക്ക്, ബ്രേക്ക് പോയതെന്ന് സംശയം

Synopsis

ബദിരയിലെ പിടിഎം എയുപി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 

കാസർകോട് : കാസർകോട്  ചാലയിൽ സ്കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്ക്. ബദിരയിലെ പിടിഎം എയുപി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ കുട്ടികളെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുപ്പത് കുട്ടികൾക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്നും ലഭിച്ച വിവരം. ബസിന്റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നാണ് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരിൽ നിന്നും ലഭിച്ച വിവരം. ബസിന്റെ മുൻ വശം പൂർണമായും തകർന്ന നിലയിലാണ്. 

updating... 

 

PREV
Read more Articles on
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
കൊച്ചിയിൽ ക്രൂര കൊലപാതകം; കൊല്ലപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശി; ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതെന്ന് പൊലീസ്