
കോഴിക്കോട്: താമരശ്ശേരിയിൽ ഓടുന്ന ടൂറിസ്റ്റ് ബസിന് മുകളിൽ കയറി റീൽസ് ചെയ്തത സംഭവത്തിൽ നടപടി. ബസിന്റെ ഫിറ്റ്നസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. അപകടകരമാം വിധത്തില്‍ വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ മോട്ടോർ വാഹന വകുപ്പ് പ്രകാരം കേസെടുത്തു.
അമാന സിണ്ടിക്കേറ്റ് എന്ന ടൂറിസ്റ്റ് ബസിന് മുകളിൽ കയറിയാണ് പതിനൊന്നോളം വിദ്യാര്‍ത്ഥികള്‍ റീൽ ഷൂട്ട് ചെയ്തത്. അപകടകരമായ രീതിയിൽ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെടുകയും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകിയതും. പരിശോധനയിൽ ബസിന്റെ വേഗപ്പൂട്ട് തകരാറിലാണെന്നും കണ്ടെത്തി.