കാലടി സർവ്വകലാശാലയിലെ സസ്പെൻഷൻ: വിദ്യാർത്ഥികൾക്ക് തിരിച്ചടി; പരീക്ഷയെഴുതാൻ അനുമതിയില്ല, സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച്

Published : Nov 03, 2026, 02:54 PM ISTUpdated : Nov 03, 2026, 03:00 PM IST
HC, kalady

Synopsis

കാലടി സർവ്വകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി.

കൊച്ചി: കാലടി സർവ്വകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന ഉത്തരവിനെതിരെ കാലടി സർവകലാശാല നൽകിയ അപ്പീലിൽ ആണ് ഹൈക്കോടതി ഡിവിൻ ബെഞ്ച് വിധി പറഞ്ഞത്. സസ്‌പെൻഡ് ചെയ്യപ്പെട്ട 16ൽ 10 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതാനുള്ളത്. നാളെ മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ട് ഇന്ന് 65 ദിവസമാവുകയാണ്.

`മാപ്പ് എഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കും'

മാപ്പ് എഴുതി നൽകിയാൽ കാലടി സർവ്വകലാശാലയിലെ 16ൽ 12 വിദ്യാർത്ഥികളുടേയും സസ്‌പെൻഷൻ പിൻവലിക്കാമെന്നായിരുന്നു ഇന്നലെ കൂടിയ സിൻഡിക്കേറ്റ് തീരുമാനം. മാപ്പ് എഴുതി നൽകി കീഴടങ്ങാനില്ലെന്നായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ പ്രഖ്യാപനം. ഓഗസ്റ്റ് 23ലെ സമരം അക്രമത്തിലേക്ക് എത്തിയെന്നും വിസിയുടെ പ്രതീകാത്മക ശവ ഘോഷയാത്ര നടത്തിയെന്നുമാണ് അന്വേഷണ സമിതി സിൻഡിക്കേറ്റിന് മുന്നിൽ വെച്ച റിപ്പോർട്ടിലുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്ഫോടനത്തിന് കാരണം പൊട്ടാസ്യം ക്ലോറേറ്റ്; 16 ജീവനുകൾ നഷ്ടപ്പെട്ട മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ അന്വേഷണ റിപ്പോർട്ട്
ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ' ആദ്യ ഉപകേന്ദ്രം തിരുവനന്തപുരത്ത്; ഉദ്ഘാടനം നാളെ