നിലമ്പൂരില്‍ നിന്നും കാണാതായ കുട്ടികളെ തമ്പാനൂരില്‍ കണ്ടെത്തി

By Web TeamFirst Published Feb 28, 2020, 1:20 PM IST
Highlights

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ട് പേരെയും റെയില്‍വേ പൊലീസ് കണ്ടെത്തിയത്.

തിരുവനന്തപുരം: നിലമ്പൂരില്‍ നിന്നും ഇന്നലെ കാണാതായ രണ്ട് കുട്ടികളേയും തിരുവനന്തപുരം തമ്പാനൂരില്‍ നിന്നും കണ്ടെത്തി. നിലമ്പൂര്‍ അകമ്പാടം  നമ്പൂരിപൊട്ടിയിലെ വലിയാട്ട് ബാബുവിന്‍റെ മകന്‍ ഷഹീൻ എന്ന കുട്ടിയെ ഇന്നലെ വൈകിട്ട് മുതല്‍ കാണാനില്ലെന്ന് നേരത്തെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷഹീന്‍.

രാവിലെ സ്കൂളിലേക്ക് പോയ ഷഹീന്‍ പിന്നീട് തിരിച്ചു വന്നില്ലെന്നാണ് പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷഹീനൊപ്പം സഹപാഠിയായ  അജിൻഷാദിനേയും കാണാനില്ലെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ഇരുവരും ഒരുമിച്ച് നാട് വിട്ടിരിക്കാം എന്ന നിഗമനത്തില്‍ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും പൊലീസ് വിവരം നല്‍കി.  

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ട് പേരെയും റെയില്‍വേ പൊലീസ് കണ്ടെത്തിയത്. ഇരുവരേയും റെയില്‍വേ പൊലീസ് പിന്നീട് ചൈല്‍ഡ് ലൈനിന് കൈമാറി. ഇവരെ തിരിച്ചു നാട്ടിലേക്ക് കൊണ്ടു വരാനായി ബന്ധുക്കള്‍ നിലമ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. 

click me!