
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ കാഴ്ചയില്ലാത്ത അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ വിദ്യാർഥികൾ മാപ്പ് പറയണമെന്ന് കോളേജ് കൗൺസിൽ. സംഭവത്തിൽ ഉൾപ്പെട്ട ആറ് വിദ്യാർഥികളും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് അധ്യാപകനായ സിയു പ്രിയേഷനോട് മാപ്പ് പറയേണ്ടത്. കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസിൽ അടക്കമുള്ള വിദ്യാർഥികളുടെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചെന്ന് കോളജിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അതേസമയം, ക്ലാസ് മുറിയിലെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും, സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്ത രണ്ടുപേർക്കെതിരെ കടുത്ത നിലപാടാണ് കോളേജ് കൗൺസിൽ സ്വീകരിച്ചിട്ടുള്ളത്. സമാനമായ തെറ്റ് ആവർത്തിച്ചാൽ ഇരുവരെയും പുറത്താക്കാനാണ് തീരുമാനം. സംഭവത്തിൽ വിദ്യാർത്ഥികളുടെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.
Chandrayaan-3 live | ISRO | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്| Malayalam News Live