പൊലീസില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നുവോ? സമഗ്ര പഠനം വേണമെന്ന് ആവശ്യം

Published : Aug 29, 2019, 10:49 PM IST
പൊലീസില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നുവോ? സമഗ്ര പഠനം വേണമെന്ന് ആവശ്യം

Synopsis

പഠനം നടത്തി കഴിഞ്ഞാൽ മാത്രമേ പൊലീസിൽ ആത്മഹത്യ കൂടുന്നുവെന്ന ആക്ഷേപത്തിൽ സ്ഥിരീകരണം ഉണ്ടാകുന്നുവെന്നാണ് വിലയിരുത്തൽ. 

തിരുവനന്തപുരം: പൊലീസിൽ ആത്മഹത്യ വർദ്ധിക്കുന്നവെന്ന റിപ്പോർട്ടുകളെ കുറിച്ച് സമഗ്രമായ പഠനം ആവശ്യമാണെന്ന് ഉന്നത പൊലീസുദ്യോഗസ്ഥർ. ഡിജിപി നടത്തിയ വീഡികോണ്‍ഫറന്‍സിലാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബും ജില്ലാ പൊലീസ് മേധാവിമാരും ഈ ആവശ്യം ഉന്നയിച്ചത്.

മറ്റ് വകുപ്പിലുള്ള ഉദ്യോഗസ്ഥരുടെ ആതമഹത്യാനിരക്കും, പൊതുമസമൂഹത്തിലുള്ള കണക്കുകളും തമ്മിൽ താരമ്യം ആവശ്യമാണ്. അല്ലാതെ പൊലീസിൽ ആത്മഹത്യ വർദ്ധിക്കുന്നുവെന്ന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലും നടപടിയും പാടില്ലെന്നായിരുന്നു ഇതേ കുറിച്ചുള്ള ചർച്ചയിൽ എസ്പിമാർ പറഞ്ഞത്.

തീവ്രവാദ ഭീഷണി നേരിടുന്ന നിലനിൽക്കുന്ന സാഹചര്യത്തിൽ നിരീക്ഷണം തുടരണമെന്നും ജില്ലാ തലത്തിലുള്ള പൊലീസുകാരുടെ സ്ഥലംമാറ്റം ഓണത്തിന് ശേഷം മതിയെന്നും ഡിജിപി നിർദ്ദേശം നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്