പൊലീസ് അക്കാദമി കെട്ടിടത്തിലെ ഫാനില്‍ കെട്ടിത്തൂങ്ങി എസ്ഐ ആത്മഹത്യ ചെയ്തു

Published : Nov 06, 2019, 07:33 AM IST
പൊലീസ് അക്കാദമി കെട്ടിടത്തിലെ ഫാനില്‍ കെട്ടിത്തൂങ്ങി എസ്ഐ ആത്മഹത്യ ചെയ്തു

Synopsis

ചൊവ്വാഴ്ച രാത്രി 11.30 മണിയോടു കൂടി അക്കാദമിയിലെ എ ബ്ലോക്കിലെ 31-ാം നമ്പർ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് അനിലിന്‍റെ മൃതദേഹം കണ്ടെത്തിയത്.

തൃശ്ശൂര്‍: തൃശ്ശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമയിലെ ക്വാര്‍ട്ടര്‍ മാഷ് എസ്ഐ ആയ അനിൽകുമാറിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ചൊവ്വാഴ്ച രാത്രി 11.30 മണിയോടു കൂടി അക്കാദമിയിലെ എ ബ്ലോക്കിലെ 31-ാം നമ്പർ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് അനിലിന്‍റെ മൃതദേഹം കണ്ടെത്തിയത്. 1993 ബാച്ചിലെ പോലീസുദ്യോഗസ്ഥനാണ് അയ്യന്തോൾ സ്വദേശിയായ അനില്‍കുമാര്‍. കുറച്ചു നാളായി മെഡിക്കൽ ലീവിലായായിരുന്നു. മൃതദേഹം തൃശ്ശൂർ ദയ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിരിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റും കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് അഭിമാനാർഹമായ നേട്ടം; ആഭ്യന്തര ചരക്ക് നീക്കത്തിൽ വൻ വളർച്ച