വാളയാർ കേസിൽ പ്രക്ഷോഭം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ: ബിജെപിയുടെ നീതി രക്ഷാ മാർച്ചിന് ഇന്ന് തുടക്കം

Published : Nov 06, 2019, 07:09 AM ISTUpdated : Nov 06, 2019, 07:56 AM IST
വാളയാർ കേസിൽ പ്രക്ഷോഭം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ: ബിജെപിയുടെ നീതി രക്ഷാ മാർച്ചിന് ഇന്ന് തുടക്കം

Synopsis

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നാട്ടുകാരുടെ റിലേ സത്യഗ്രഹം തുടരുന്നു. നീതി രക്ഷാമാർച്ച് നയിക്കാൻ കെ സുരേന്ദ്രൻ.

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ നീതി രക്ഷ മാർച്ചിന് ഇന്ന് തുടക്കമാകും. വാളയാർ അട്ടപ്പളളത്ത് നിന്ന് 3 മണിക്ക് തുടങ്ങുന്ന മാർച്ച് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനാണ് നയിക്കുന്നത്. വാളയാർ ,പുതുശ്ശേരി പ്രദേശങ്ങളിൽ പര്യടനം നടത്തുന്ന ജാഥ വ്യാഴാഴ്ച കളക്ട്രേറ്റിന് മുന്നിൽ സമാപിക്കും.

ആദ്യദിനത്തിലെ സമാപന യോഗത്തിൽ ബിജെപി ഉപാധ്യക്ഷൻ എ പി അബ്ദുളളക്കുട്ടി സംസാരിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ റിലേ സത്യഗ്രഹം തുടരുകയാണ്. അട്ടപ്പളളം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് നാട്ടുകാരുടെ സമരം.

Read More: വാളയാര്‍ കേസ്: പാലക്കാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ

അന്വേഷണം പ്രഖ്യാപിക്കും വരെ സമരമെന്നാണ് കോൺഗ്രസിന്റെയും നിലപാട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ നേതൃത്വത്തിൽ പാലക്കാട് ഏകദിന ഉപവാസം നടത്തിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ഇന്നലെ പാലക്കാട് ഹർത്താൽ ആചരിച്ചിരുന്നു.

Read More: വാളയാര്‍ വീണ്ടും ഉന്നയിച്ച് വിടി ബൽറാം, അനുവദിക്കില്ലെന്ന് സ്പീക്കര്‍, നിയമസഭയിൽ ബഹളം

ഇതേ ആവശ്യവുമായി ഇന്നലെ മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ഉപവാസ സമരം നടത്തി. വാളയാർ സംഭവത്തിൽ  പുനരന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ പാലക്കാട് നടത്തിയ ഉപവാസ സമരത്തിനു പിന്തുണയർപ്പിച്ച് നടത്തുന്ന ഉപവാസ സമരത്തിൽ ആര്യാടൻ മുഹമ്മദ് ,ഡിസിസി ഭാരവാഹികൾ, കെപിസിസി മെമ്പർമാർ, ബ്ലോക്ക്‌ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.

Read More: രാജേഷിനെതിരെ മുൻപും സമാന പരാതി; സിഡബ്ല്യുസി ചെയർമാനെ നീക്കിയത് വാളയാർ കേസിന്റെ പശ്ചാത്തലത്തിലല്ല

അതേ സമയം വാളയാർ കേസിൽ പ്രതികൾക്ക് സിപിഎം ബന്ധമുണ്ടെന്ന് ആരോപണം പെൺകുട്ടികളുടെ അമ്മ ആവർത്തിക്കുകയാണ്. വാളയാർ കേസിലെ പ്രതികൾക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന പാലക്കാട് ജില്ലാ സെക്രട്ടറിയുടെ വാദങ്ങൾ പൂർണ്ണമായും പെൺകുട്ടികളുടെ അമ്മ തള്ളി. പ്രതികളുടെ സിപിഎം ബന്ധം ആവർത്തിക്കുമ്പോഴും സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കുകയാണെന്നാണ് അമ്മയുടെ പ്രതികരണം.

Read More: പോക്സോ കേസുകളെ കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസിൽ വേർതിരിച്ചത് സ്വർണം; നിർണായക രേഖ ഏഷ്യാനെറ്റ് ന്യൂസിന്, പിടിച്ചെടുത്തത് പങ്കജ് ഭണ്ഡാരിയിൽ നിന്ന്
കൊച്ചിയിലെ പ്രശസ്‌ത ശ്വാസകോശ രോഗ വിദഗ്‌ധൻ കെ സി ജോയ് കിണറിൽ വീണ് മരിച്ചു