സുഡാൻ കലാപം: നാട്ടിൽ എത്തിക്കാൻ പരിശ്രമിച്ചവർക്ക് നന്ദി പറഞ്ഞ് കൊല്ലപ്പെട്ട ആൽബർട്ടിന്റെ ഭാര്യ

Published : Apr 27, 2023, 07:04 PM ISTUpdated : Apr 27, 2023, 07:38 PM IST
സുഡാൻ കലാപം: നാട്ടിൽ എത്തിക്കാൻ പരിശ്രമിച്ചവർക്ക് നന്ദി പറഞ്ഞ് കൊല്ലപ്പെട്ട ആൽബർട്ടിന്റെ ഭാര്യ

Synopsis

ആൽബർട്ടിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാൻ സർക്കാറിന്റെ വേഗത്തിലുള്ള ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്നും ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല

കണ്ണൂർ : സുഡാനിൽ നിന്ന് തന്നെയും മകളെയും നാട്ടിൽ എത്തിക്കാൻ പരിശ്രമിച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും. സുഡാനിൽ 10 ദിവസം കഴിഞ്ഞത് പേടിച്ചു വിറച്ചാണ്. ആൽബർട്ട് വെടിയേറ്റ് മരിച്ചതിന് ശേഷം ഫ്ലാറ്റിന്റെ ഇടനാഴിയിൽ ആണ് കഴിഞ്ഞത്. ആൽബർട്ടിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് ഉം ദുർമൻ ആശുപത്രിയിലാണ്. മൃതദേഹം നാട്ടിൽ എത്തിക്കാൻ സർക്കാറിന്റെ വേഗത്തിലുള്ള ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്നും ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല പറഞ്ഞു. 

ആഭ്യന്തര സംഘ‌ർഷം രൂക്ഷമായി തുടരുന്ന സുഡാനിൽ സ്ഥിതി സങ്കീർണമായി തുടരുന്നുവെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. കേന്ദ്രം ഇത് ​ഗൗരവമായി നിരീക്ഷിക്കുകയാണ്. പലയിടത്തും വെടിനിർത്തൽ പാലിക്കപ്പെടുന്നില്ല. ഖാർത്തൂം കേന്ദ്രീകരിച്ചും, അംദുർമാൻ, അൽഫാഷർ, കസാല, പോർട്ട് സുഡാൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും ഓപ്പറേഷൻ കാവേരി ദൗത്യം പുരോ​ഗമിക്കുകയാണ്. ഖാർത്തൂമിലെ ഇന്ത്യൻ എംബസി, പോർട്ട് സുഡാൻ, ജിദ്ദ എന്നിവിടങ്ങളിൽ മുഴുവൻ സമയ കണ്ട്രോൾ റൂം തുറന്നു. സുഡാനില്‍ 3100 പേരാണ് നാട്ടിലേക്ക് മടങ്ങാനായി ഓൺലൈനില്‍ രജിസ്റ്റർ ചെയ്തത്.

3500 ഇന്ത്യാക്കാരും ആയിരം ഇന്ത്യൻ വംശജരും സുഡാനിലുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ പുതിയ കണക്ക്. ഇവരെ ഒഴിപ്പിക്കാനായി ചൊവ്വാഴ്ച തുടങ്ങിയ ഓപ്പറേഷൻ കാവേരിയിലൂടെ 1095 പേരെ ഇതുവരെ പോർട്ട് സുഡാനിൽ നിന്നും ജിദ്ദയിലെത്തിച്ചു. സൈനിക കപ്പലുകളായ ഐഎൻഎസ് സുമേധ, ഐഎൻഎസ് തേ​ഗ് എന്നിവയും, വ്യോമസേനയുടെ സി130 ജെ വിമാനങ്ങളുമുപയോ​ഗിച്ചാണ് ഇവരെ ജിദ്ദയിലേക്ക് മാറ്റുന്നത്.

Read More : സുഡാനിൽ സ്ഥിതി സങ്കീര്‍ണ്ണമെന്ന് വിദേശകാര്യമന്ത്രാലയം; രക്ഷാദൗത്യം തുടരുന്നു, മലയാളികളുടെ ആദ്യ സംഘം കേരളത്തിൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം കോർപ്പറേഷൻ വികസനരേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ
'മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല'; മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പ്