ശൈലജ ടീച്ചര്‍ മന്ത്രിയായിരുന്ന കാലത്തെ അഴിമതി അന്വേഷിച്ചാൽ എല്ലാവരും കുടുങ്ങും: കെ.സുധാകരൻ

Published : Sep 05, 2022, 01:00 PM IST
ശൈലജ ടീച്ചര്‍ മന്ത്രിയായിരുന്ന കാലത്തെ അഴിമതി അന്വേഷിച്ചാൽ എല്ലാവരും കുടുങ്ങും: കെ.സുധാകരൻ

Synopsis

എന്തും ചെയ്താലും രാഷ്ട്രീയ എതിരാളിയെന്ന് പറഞ്ഞു അപഹസിക്കുന്നത് എന്ത് തരം രാഷ്ട്രീയമാണെന്ന് മഗ്സസേ വിവാദത്തെ ചൂണ്ടിക്കാട്ടി കെ.സുധാകരൻ ചോദിച്ചു. 

കണ്ണൂര്‍: സിപിഎമ്മിനകത്ത് തനിക്ക് മുകളിൽ ആരും വളരരുത് എന്ന മനോഭാവം പുലർത്തുന്ന നേതാക്കന്മാരാണുള്ളതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പാര്‍ട്ടിയിലെ സ്റ്റാറാണ് ടീച്ചര്‍ എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. എന്നിട്ടും എന്തു കൊണ്ടാണ് അവരെ മന്ത്രിയാകാതിരുന്നതെന്ന് അറിയില്ല. ശൈലജ  ടീച്ചർ മന്ത്രിയായിരുന്ന കാലത്തെ അഴിമതികൾ അന്വേഷിച്ചാൽ എല്ലാവരും കുടുങ്ങും. അപ്പോൾ കാണാം ടീച്ചറുടെ പ്രതിച്ഛായയെന്നും കെ.സുധാകരൻ പ്രതികരിച്ചു.

എന്തും ചെയ്താലും രാഷ്ട്രീയ എതിരാളിയെന്ന് പറഞ്ഞു അപഹസിക്കുന്നത് എന്ത് തരം രാഷ്ട്രീയമാണെന്ന് മഗ്സസേ വിവാദത്തെ ചൂണ്ടിക്കാട്ടി കെ.സുധാകരൻ ചോദിച്ചു.  യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീൻ മജീദിനെതിരെ കാപ ചുമത്താൻ സര്‍ക്കാരിന് സാധിക്കില്ലെന്നും കാപ ചുമത്തിയാൽ ഫര്‍സീനായി പാര്‍ട്ടി സുപ്രീംകോടതി വരെ നിയമപോരാട്ടം നടത്തുമെന്നും സുധാകരൻ പറഞ്ഞു. സിപിഎം നേതാക്കൻമാരാണ് ഫര്‍സീനെ തല്ലിച്ചതച്ചതെന്നും സുധാകരൻ ആരോപിച്ചു. 

'കുഞ്ഞിന് ഓണക്കോടി വാങ്ങണം, ഫീസടക്കണം,: കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസിക്കാരന്‍റെ നില്‍പ്പ് സമരം '

തിരുവനന്തപുരം: ശമ്പളം കിട്ടാതെ ദുരിതത്തിലായ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ കാട്ടാക്കടയില്‍ കുടംബസമേതം നില്‍പ്പ്സമരം നടത്തി. അസുഖബാധിതനായ ഗോപീഷും കുടുംബവുമാണ്  പ്രതിഷേധ സമരം നടത്തിയത്. കഴിഞ്ഞ രണ്ടുമാസമായി ശമ്പളം ലഭിക്കാതെ മരുന്നിനും നിത്യവൃത്തിക്കും ബുദ്ധിമുട്ടുന്നു. കെഎസ്ആർടിസി ലെ ഭൂരിഭാഗം ജീവനക്കാർക്കും ഈ അവസ്ഥയാണെന്നും ഗോപീഷ് പറയുന്നു സർക്കാരിനെ പേടിച്ച് യൂണിയനകളെ പേടിച്ചും ആരും ഒന്നും മിണ്ടുന്നില്ല.  ചികിത്സാ ചെലവുകളും കുട്ടിയുടെ  പഠനവും വീട്ടുവാടകയും ഒക്കെയായി നല്ലൊരു തുക തന്നെ മാസം ചിലവാകും രണ്ടുമാസമായി ഇതു മുടങ്ങിയതോടെ എല്ലാ ഭാഗത്തുനിന്നും ഇതിനായുള്ള ബുദ്ധിമുട്ടുണ്ട്. കെഎസ്ആർടിസി ജീവനക്കാരനാണെന്ന് കണ്ടാൽ ആരും കടം തരാത്ത അവസ്ഥയാണ്. സർക്കാർ ഇതിനു പരിഹാരം കണ്ടില്ലെങ്കിൽ നിരാഹാര സമരത്തിന് ഒരുങ്ങുമെന്നും ഗോപീഷ് പറഞ്ഞു

അതിനിടെ  കെഎസ്ആർടിസി ജൂലൈ മാസത്തെ 75% ശമ്പളം ഇന്ന് വിതരണം ചെയ്തു.കെഎസ്ആർടിസിയിലെ 24,477 സ്ഥിരം ജീവനക്കാർക്കാണ് ജൂലൈ മാസത്തെ ശമ്പളത്തിന്റെ 75%  വിതരണം ചെയ്തത്.. ഇതിനായി അമ്പത്തി അഞ്ച് കോടി എൻപത്തിയേഴ് ലക്ഷത്തി ഇരുപതിനായിരത്തി എഴുന്നൂറ്റി പതിമൂന്ന്   രൂപയാണ് നൽകിയത്. ഇതിൽ ഏഴ് കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നുമാണ് നൽകിയത്. പ്രതിസന്ധി ചര്ഡച്ച ചെയ്യാന്‍ മുഖ്യമന്ത്രി തൊഴിലാളി യൂണിയനുകളുടെ യോഗം വിളിച്ചിട്ടുണ്ട്. ഗതാഗതമന്ത്രിയും തൊഴില്‍ മന്ത്രിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി