വിലകൂടിയ കരാറുകളില്ലാതെ തന്നെ ആവശ്യത്തിന് വൈദ്യുതി, കണക്കുകൾ പുറത്ത്; കെഎസ്ഇബി പ്രവചിച്ചതിനേക്കാൾ പീക്ക് ഡിമാൻഡ് കുറഞ്ഞു

Published : Nov 08, 2026, 10:05 AM IST
KSEB

Synopsis

വലിയ വിവാദങ്ങൾ നിലനിൽക്കുമ്പോഴും നവംബർ ആദ്യവാരം കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയില്ല. കെ.എസ്.ഇ.ബി പ്രവചിച്ചതിനേക്കാൾ കുറഞ്ഞ വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. വൈദ്യുതി ഉപയോഗവും കണക്കുകൂട്ടിയതിനേക്കാൾ കുറവ്

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാറുകളിൽ വലിയ വിവാദങ്ങൾ തുടരുമ്പോൾ വൈദ്യുതി പ്രതിസന്ധിയില്ലാതെ നവംബറിന്‍റെ ആദ്യവാരം. മാസത്തിലെ ആദ്യ ദിവസങ്ങളിൽ വിലകൂടിയ കരാറുകളില്ലാതെ തന്നെ ആവശ്യാനുസരണം വൈദ്യുതി ലഭിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കെഎസ്ഇബി പ്രവചിച്ചതിനേക്കാൾ കുറവാണ് നിലവിൽ പീക്ക് ഡിമാൻഡ്. 5488 മെഗാവാട്ട് പീക്ക് ഡിമാൻഡാണ് കെഎസ്ഇബി പ്രവചിച്ചിരുന്നതെങ്കിലും, ആദ്യ അഞ്ച് ദിവസങ്ങളിൽ 521 മുതൽ 1008 മെഗാവാട്ട് വരെ കുറവാണ് രേഖപ്പെടുത്തിയത്.

വൈദ്യുതി ഉപയോഗവും കണക്കുകൂട്ടിയതിനേക്കാൾ കുറവാണ് ഉണ്ടായിട്ടുള്ളത്. 0.31 എംയു മുതൽ 8.7 എംയു വരെ ഉപഭോഗത്തിൽ കുറവ് വന്നിട്ടുണ്ട്. നിലവിലെ കരാറുകളിലൂടെയും തത്സമയ വിപണിയിൽ നിന്നുമാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്. ഉപഭോഗം കുറഞ്ഞതിനെ തുടർന്ന് പകൽ സമയങ്ങളിൽ വൻതോതിൽ വൈദ്യുതി സറണ്ടർ ചെയ്യുന്നുമുണ്ട്. ആദ്യ അഞ്ച് ദിവസങ്ങളിൽ 8.59 എംയു മുതൽ 11.35 എംയു വരെ വൈദ്യുതിയാണ് ഇത്തരത്തിൽ സറണ്ടർ ചെയ്തത്. ഈ കണക്കുകൾ കൂടി വിലയിരുത്തിയാകും കേരളത്തിന് ഏത് കരാർ ആണ് വേണ്ടതെന്ന് റെഗുലേറ്ററി കമ്മീഷൻ തീരുമാനിക്കുക. തത്സമയ വിപണിയിൽ ഫെബ്രുവരി വരെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാകുമെന്ന റിപ്പോർട്ടുകളും വിലയിരുത്തുമ്പോൾ കേരളത്തിന് പകലും രാത്രിയും വൈദ്യുതി വാങ്ങുന്ന തരത്തിലുള്ള ദീർഘകാല കരാർ ആവശ്യമാണോയെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.

ചോദ്യവുമായി പ്രതിപക്ഷ നേതാവ്

വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങൾക്ക് വ്യക്തത നൽകുന്നതിനു പകരം ദുരൂഹതയും അവ്യക്തതയും സൃഷ്ടിച്ച് ഒളിച്ചോടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞിരുന്നു. മുന്നിൽ വന്ന ഫയലിന്‍റെ അടിസ്ഥാനത്തിലാണ് താൻ അന്തിമ തീരുമാനമെടുത്തതെന്ന് അദ്ദേഹം സമ്മതിച്ചിരിക്കുകയാണ്. എന്നാൽ, കെഎസ്ഇബി. സാങ്കേതികവും സാമ്പത്തികവുമായ പരിശോധന നടത്തി സർക്കാരിന് സമർപ്പിച്ച ഹിമാചൽ വൈദ്യുതി വാങ്ങാനുള്ള പ്രൊപ്പോസൽ അട്ടിമറിച്ചത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്നും പിണറായി ചോദിച്ചു.

വകുപ്പ് മന്ത്രി ഉദ്യോഗസ്ഥതല ചർച്ചകൾക്കു ശേഷം ഹിമാചൽ വൈദ്യുതി വാങ്ങാമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയിരുന്നത് എന്നതിൽ തർക്കം ഇല്ല. എന്നിട്ടും ജിഎൻഎയുടെ ദുരൂഹ ഓഫർ സ്വീകരിക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചത് ഏത് നിയമത്തിന്റെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ മറുപടി

വൈദ്യുതി കരാർ സംബന്ധിച്ച് വിശദമായ മറുപടി നൽകിയിട്ടും ഉന്നയിച്ച അതേ 'ദുരൂഹ' ആരോപണം പ്രതിപക്ഷ നേതാവ് ഇന്നും ആവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 12.50 രൂപയ്ക്ക് ഹിമാചൽ പ്രദേശ് വൈദ്യുതി നൽകാമെന്ന് പറഞ്ഞതിൻ്റെ രേഖകൾ എവിടെയെന്ന് ചോദിച്ചതിന് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞിട്ടുമില്ല. അതിനാൽ അത്തരമൊരു ഓഫർ ഹിമാചൽ പ്രദേശ് നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിന് ബോധ്യപ്പെട്ടെന്ന് കരുതട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിന് രാജസ്ഥാൻ ഒക്ടോബർ 18ന് തീരുമാനിച്ചിരുന്നു. ഒക്ടോബർ 28ന് രാജസ്ഥാൻ റെഗുലേറ്ററി കമ്മീഷന് മുന്നിൽ കരാർ നിർദേശങ്ങൾ എത്തുകയും ചെയ്തു. കെഎസ്ഇബി ശുപാർശയിൽ അന്തിമ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ തന്‍റെ പക്കൽ ഫയൽ വരുന്നത് ഒക്ടോബർ 30നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗ്യാനേഷ് കുമാർ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചെന്ന വെളിപ്പെടുത്തൽ; പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലൻസ്, കരാറുകാരന്റെ മൊഴിയെടുക്കും
103 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചതിന് പിന്നാലെ ആർ പ്രേംകുമാറിനെ ചോദ്യം ചെയ്യുമെന്ന് ഇ ഡി; ബിഎൽഎം കേസിൽ തുടർനടപടി