ഒന്നും രണ്ടുമല്ല, സുഗന്ധിഗിരിയിൽ നിന്ന് മുറിച്ച് കടത്തിയത് 71 മരങ്ങൾ, ഒത്താശക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരും

Published : Apr 02, 2024, 12:53 AM IST
ഒന്നും രണ്ടുമല്ല, സുഗന്ധിഗിരിയിൽ നിന്ന് മുറിച്ച് കടത്തിയത് 71 മരങ്ങൾ, ഒത്താശക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരും

Synopsis

അനുമതി നൽകിയ മരങ്ങൾ മുറിക്കുന്നത് പരിശോധിക്കാൻ നിയോഗിക്കപ്പെട്ട കൽപ്പറ്റ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ചന്ദ്രൻ അനധികൃത മരംമുറി മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്തില്ല. ഇതാണ് കൂടുതൽ മരം മുറിച്ചു കടത്തുന്നതിലേക്ക് നയിച്ചത്. 

കൽപ്പറ്റ: വയനാട്  സുഗന്ധിഗിരിയിൽ നിന്ന് വനംവകുപ്പ് അറിയാതെ  71 മരങ്ങൾ മുറിച്ചു കടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം. വീടുകൾക്കും റോഡിനും ഭീഷണിയായ മരങ്ങൾ മുറിക്കാനുള്ള അനുമതിയുടെ മറവിൽ തടികൾ കടത്തിയത്  ഉദ്യോഗസ്ഥരുടെ മൌനാനുവാദത്തോടെയെന്നാണ് ആരോപണം. ഒരു വനംവാച്ചറുടെ തോട്ടത്തിൽ നിന്നും രണ്ടു മരങ്ങൾ അനധികൃതമായി മുറിച്ചതായും കണ്ടെത്തി.

സുഗന്ധഗിരി കാഡമം പ്രൊജക്ടിന്‍റെ ഭാഗമായി പതിച്ചു നൽകിയ ഭൂമിയിലാണ് മരം മുറി നടന്നത്. 1986ൽ 250ൽ അധികം കുടുംബങ്ങളെ ഇവിടെ താമസിപ്പിച്ചു. റവന്യൂഭൂമിയുടെ പരിഗണനയാണ് നിലവിൽ ഭൂമി നൽകുന്നത്. പക്ഷേ, ഇതുവരെ ഡിനോട്ടിഫിക്കേഷൻ ഇറങ്ങിയിട്ടില്ല. അതുകൊണ്ട് മരങ്ങളുടെ ഉടമസ്ഥത വനംവകുപ്പിനാണ്. ഇവിടെ പുരയിടങ്ങൾക്കും റോഡിനും ഭീഷണിയായ മരങ്ങൾ മുറിക്കാൻ വനംവകുപ്പ് ഇളവ് നൽകാറുണ്ട്.

ഈ വർഷം ജനുവരിയിൽ 20 മരങ്ങൾ മുറിക്കാൻ അനുമതി നൽകി. അത് മറയാക്കി സമാന സാഹചര്യത്തിലുള്ള 50-ൽ അധികം മരങ്ങൾ മറിച്ചെന്നാണ് വനംവകുപ്പ് കണ്ടെത്തിയത്. അനുമതി നൽകിയ മരങ്ങൾ മുറിക്കുന്നത് പരിശോധിക്കാൻ നിയോഗിക്കപ്പെട്ട കൽപ്പറ്റ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ചന്ദ്രൻ അനധികൃത മരംമുറി മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്തില്ല. ഇതാണ് കൂടുതൽ മരം മുറിച്ചു കടത്തുന്നതിലേക്ക് നയിച്ചത്. 

സംഭവത്തിൽ വനംവാച്ചർ ആർ. ജോൺസൺ, എം.കെ.ബാലൻ എന്നിവരേയും നോർത്ത് വയനാട് ഡിഎഫ്ഒ സസ്പെൻഡ് ചെയ്തിരുന്നു. ബാലന്‍റെ തോട്ടത്തിൽ നിന്നും രണ്ടു മരങ്ങൾ അനുമതിയില്ലാതെ മുറിച്ചെന്നും കണ്ടെത്തി. നാട്ടുകാർ പരാതിപ്പെട്ടപ്പോഴാണ് കൽപ്പറ്റ റെയിഞ്ചർ അനധികൃത മരംമുറി അന്വേഷിക്കാൻ ഫോറസ്റ്റ് സെക്ഷൻ ഓഫീസറെ ചുമതലപ്പെടുത്തിയത്.

എന്നാൽ, ലൈസൻസ് നേടിയ മരങ്ങളെ മുറിച്ചുള്ളൂ എന്നായിരുന്നു ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ചന്ദ്രൻ റിപ്പോട്ട് നൽകിയത്. മരം മുറിക്കേസിൽ വനംവകുപ്പ് ആറുപേരെ പ്രതി ചേർത്തിട്ടുണ്ട്. പ്രതികൾ എല്ലാം ഒളിവലാണ്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ കോടതി നാളെ പരിഗണിക്കും. കേസ് അന്വേഷിക്കാൻ ഏഴംഗ സംഘത്തെ സൌത്ത് വയനാട് ഡിഎഫ്ഒ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

Read More : സിറിയയിൽ ഇറാൻ കോൺസുലേറ്റിൽ ആക്രമണം, 5 പേർ കൊല്ലപ്പെട്ടു, കെട്ടിടം തകർന്നു; പിന്നിൽ ഇസ്രയേലെന്ന് ഇറാൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേരള ജനത ഒപ്പമുണ്ട്, സർക്കാർ ഉടൻ അപ്പീൽ പോകും'; അതിജീവിതക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി, കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസില്‍
ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്ന ബോട്ട്; 29 വര്‍ഷം മുമ്പ് പിറന്നുവീണ അതേ ബോട്ടില്‍ ജോലി നേടി വെങ്കിടേഷ്