
കണ്ണൂർ: ഏലപീടികയിൽ കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടിയ കർഷകൻ മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കുരങ്ങുകളുടെ ആക്രമണത്തിൽ വീട് തകർന്നതിൽ പ്രതിഷേധിച്ച് ഏലപീടിക സ്വദേശിയായ കർഷകൻ സ്റ്റാൻലിയാണ് മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. പെട്രോളുമായി മരത്തിന് മുകളിൽ കയറിയിരുന്നു സ്റ്റാൻലി പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കുരങ്ങ് ശല്യത്തിന് പരിഹാരം കാണണമെന്നായിരുന്നു ഇയാളുടെ ആവശ്യം.
പഞ്ചായത്ത് പ്രസിഡന്റും വനം വകുപ്പ് ഉദ്യോഗസ്ഥരുമെത്തി കുരങ്ങ് ശല്യത്തിന് പരിഹാരം കാണാമെന്ന് അറിയച്ചതിനെ തുടർന്നാണ് സ്റ്റാൻലി മരത്തിൽ നിന്നും താഴെ ഇറങ്ങിയത്. സ്റ്റാൻലിയുടെ വസ്തു വനം വകുപ്പ് കയ്യേറിയെന്ന പരാതി പരിശോധിക്കാമെന്നും കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉറപ്പു നൽകിയിട്ടുണ്ട്.
കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി തമിഴ്നാട്ടിലെ ഗ്രാമങ്ങൾ...
കേരളത്തിൽ തെരുവുനായകൾ കാരണമാണ് മനുഷ്യരുടെ സ്വൈര്യജീവിതം വഴിമുട്ടിയതെങ്കിൽ തമിഴ്നാട്ടിലെ ചില ഗ്രാമങ്ങൾ കുരങ്ങുകളെ കൊണ്ട് സഹികെട്ടിരിക്കുകയാണ്. നാടെങ്ങും നൂറുകണക്കിന് കുരങ്ങുകൾ പെറ്റുപെരുകി മനുഷ്യർക്ക് ജീവിക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ് തമിഴ് നാട് മയിലാടുതുറയിലെ ചിറ്റമല്ലി ഗ്രാമം. മയിലാടുതുറ മണവേലിത്തെരുവിലെ കൊല്ലത്തെരു, തോപ്പുത്തെരു, പെരിയത്തെരു എന്നിവിടങ്ങളിലെല്ലാം മനുഷ്യരും കുരങ്ങന്മാരും തമ്മിലുള്ള നിരന്തര സംഘർഷം തുടങ്ങിയിട്ട് അഞ്ചുകൊല്ലത്തിലേറെയായി. നൂറുകണക്ക് കുരങ്ങുകളെത്തി വിളകൾ നശിപ്പിക്കും, വീടുകളുടെ ഓടിളക്കി എറിയും, വീടിനുള്ളിൽ കയറി പാകം ചെയ്തുവച്ചിരിക്കുന്ന ഭക്ഷണം എടുത്തു തിന്നും. കുട്ടികളെ ഭയപ്പെടുത്തും. കടി കിട്ടിയാൽ മരുന്നിനും വാക്സീനുമായി ആശുപത്രിയും കയറിയിറങ്ങണമെന്ന സ്ഥിതിയിലാണ് ഗ്രാമവാസികൾ . കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക കൂടുതൽ ഇവിടെ വായിക്കാം
read more വിഴിഞ്ഞത്ത് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവതിയെ തെരുവുനായ കടിച്ചു