വില്ലേജ് ഓഫീസർ മനോജിന്റെ ആത്മഹത്യ; കുടുംബാം​ഗങ്ങളെ സന്ദർശിച്ച് കളക്ടർ; ആർഡിഒയോട് റിപ്പോർട്ട് തേടി

Published : Mar 17, 2024, 05:17 PM IST
വില്ലേജ് ഓഫീസർ മനോജിന്റെ ആത്മഹത്യ; കുടുംബാം​ഗങ്ങളെ സന്ദർശിച്ച് കളക്ടർ; ആർഡിഒയോട് റിപ്പോർട്ട് തേടി

Synopsis

മനോജിന്റെ മരണത്തിൽ ആർഡിഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു കളക്ടറുടെ സന്ദർശനം. 

പത്തനംതിട്ട: അടൂർ കടമ്പനാട് ആത്മഹത്യ ചെയ്ത വില്ലേജ് ഓഫീസർ മനോജിന്റെ വീട്ടിൽ സന്ദർശനം നടത്തി പത്തനംതിട്ട ജില്ലാ കളക്ടർ. മനോജിന്റെ ഭാര്യയോടും ബന്ധുക്കളോടും കലക്ടർ വിവരങ്ങൾ തേടി. മനോജിന്റെ മരണത്തിൽ ആർഡിഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു കളക്ടറുടെ സന്ദർശനം. ഇന്നലെ മറ്റ് വില്ലേജ് ഓഫീസർമാർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ആർഡിഒയുടെ റിപ്പോർട്ടും കുടുംബാംഗങ്ങൾ പറഞ്ഞ കാര്യങ്ങളും ചേർത്താവും ലാൻഡ് റവന്യൂ കമ്മീഷണർക്കും സർക്കാരിനും റിപ്പോർട്ട് കൈമാറുക. 

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മനോജിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് നടക്കുന്ന മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ നേതാക്കളുമായി പ്രശ്നമുണ്ടായിരുന്നതായും ഇതില്‍ മനോജിന് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നതായും ബന്ധുക്കള്‍ അന്ന് തന്നെ പരാതിപ്പെട്ടിരുന്നു. മനോജ് ഉപയോഗിച്ചിരുന്ന ഔദ്യോഗിക ഫോൺ ചില ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ട് പോയതിലും കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് മനോജിന്‍റെ സഹപ്രവര്‍ത്തകരായ മറ്റ് വില്ലേജ് ഓഫീസര്‍മാര്‍ പരാതി നൽകുകയും ചെയ്തിരുന്നു. 

വില്ലേജ് ഓഫീറുടെ മരണം; 'ജീവനൊടുക്കിയത് ഫോണില്‍ ഒരു വിളിയെത്തിയതിന് ശേഷം'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമെന്ന് ‌മന്ത്രി വീണാ ജോർജ്; 'അവൾക്കൊപ്പം തുടർന്നും ഉണ്ടാകും'
ആർ ശ്രീലേഖ പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവൻകുട്ടി; വിമർശനം വോട്ടെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചതിനെതിരെ