വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ; ചോദ്യം ചെയ്യലിന് ഹാജരാകാൻ കോൺ​ഗ്രസ് നേതാക്കൾ

Published : Jan 19, 2025, 06:39 AM IST
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ; ചോദ്യം ചെയ്യലിന് ഹാജരാകാൻ കോൺ​ഗ്രസ് നേതാക്കൾ

Synopsis

എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ച കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും. ഏതു ദിവസം ഹാജരാകുമെന്ന് എംഎൽഎ ഐസി ബാലകൃഷ്ണൻ ഇന്ന് ക്രൈംബ്രാഞ്ചിനെ അറിയിക്കും


കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ച കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും. ഏതു ദിവസം ഹാജരാകുമെന്ന് എംഎൽഎ ഐസി ബാലകൃഷ്ണൻ ഇന്ന് ക്രൈംബ്രാഞ്ചിനെ അറിയിക്കും. വയനാടിന് പുറത്തുള്ള ഡിസിസി പ്രസിഡന്‍റ് എൻ.ഡി.അപ്പച്ചൻ ജില്ലയിൽ തിരിച്ചെത്തും. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. 

എന്നാൽ, ഔദ്യോഗികമായി അന്വേഷണ സംഘം രൂപീകരിച്ചിട്ടില്ല.  ഇതും ഉടനെ ഉണ്ടാകുമെന്നാണ് സൂചന. ഇന്നലെയാണ് പ്രേരണ കുറ്റം ചുമത്തിയ മൂന്നു കോൺഗ്രസ് നേതാക്കൾക്കും പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചത്. 20, 21, 22 തീയതികളിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കോടതി എൻ.ഡി.അപ്പച്ചനും കെ.കെ.ഗോപിനാഥനും നിർദ്ദേശം നൽകിയിരിക്കുന്നത്. നിയമസഭ സമ്മേളനം നടക്കുന്നതിനാൽ 20 മുതൽ 25 വരെയുള്ള തീയതികളിൽ ഏതെങ്കിലും മൂന്നുദിവസം ഹാജരാകാനാണ് ഐസി ബാലകൃഷ്ണന് ഉള്ള നിർദ്ദേശം. 

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ