കൊവിഡ് കാലത്തെ മാതൃക; ലൈഫ് മിഷൻ പദ്ധതിക്ക് രണ്ടര ഏക്കറോളം ഭൂമി സൗജന്യമായി നൽകി സുകുമാരന്‍ വൈദ്യര്‍

By Web TeamFirst Published Jun 17, 2020, 7:32 PM IST
Highlights

75 സെന്റ് ഭൂമി നേരത്തെ തന്നെ ലൈഫ് മിഷന് കൈമാറിയിരുന്നു. ഈ ഭൂമിയില്‍ പൂവച്ചൽ പഞ്ചായതിതിലെ എല്ലാ ഭൂരഹിത, ഭവന രഹിതര്‍ക്കുമുള്ള ഭവന സമുച്ഛയ നിര്‍മ്മാണം സാധ്യമല്ലാതെ വന്നതിനാലാണ് പഞ്ചായത്ത് ഇദ്ദേഹത്തെ സമീപിച്ചത്.

തിരുവനന്തപുരം: ആയുര്‍വേദത്തില്‍ പരമ്പരാ​ഗതമായി ചികിത്സ നടത്തുന്ന സുകുമാരന്‍ വൈദ്യര്‍ ലൈഫ് മിഷൻ പദ്ധതിക്ക് 2.75 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കി. കാട്ടാക്കട പൂവച്ചല്‍ പഞ്ചായത്തിലെ പന്നിയോട് വാര്‍ഡിലെ കൊളവു പാറയില്‍ തന്‍റെ അമ്മയുടെ ഓര്‍മ്മക്കായി സ്ഥാപിച്ച ജാനകി മെമ്മോറിയല്‍ ട്രസസ്റ്റിന്‍റെ പേരില്‍ അദ്ദേഹം വാങ്ങിയ ഭൂമിയാണ് വൈദ്യർ ഇഷ്ടദാനമായി നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏതാണ്ട് മൂന്ന് കോടിയോളം രൂപ ഈ ഭൂമിക്ക് വിലവരും.

പൂവച്ചല്‍ ഗ്രാമ പഞ്ചായത്തില്‍ നിലവില്‍ 113 കുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭൂരഹിത, ഭവന രഹിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് വീട് വയ്ക്കുന്നതിന് പഞ്ചായത്ത് വക 75 സെന്റ് ഭൂമി നേരത്തെ തന്നെ ലൈഫ് മിഷന് കൈമാറിയിരുന്നു. ഈ ഭൂമിയില്‍ പൂവച്ചൽ പഞ്ചായതിതിലെ എല്ലാ ഭൂരഹിത, ഭവന രഹിതര്‍ക്കുമുള്ള ഭവന സമുച്ഛയ നിര്‍മ്മാണം സാധ്യമല്ലാതെ വന്നതിനാലാണ് പഞ്ചായത്ത് ഇദ്ദേഹത്തെ സമീപിച്ചത്. പിന്നാലെയാണ് സ്വന്തം അധ്വാനത്തിലൂടെ വിലയ്ക്ക് വാങ്ങിയ ഭൂമി സജന്യമായി സുകുമാരൻ വൈദ്യർ കൈമാറിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

click me!