ഐസി ബാലകൃഷ്ണൻ എംഎൽഎക്ക് കൂടുതൽ കുരുക്ക്; ശുപാർശ കത്ത് കിട്ടിയിരുന്നുവെന്ന് സ്ഥിരീകരിച്ച് മുൻ ബാങ്ക് ചെയ‍ർമാൻ

Published : Jan 11, 2025, 10:08 AM IST
ഐസി ബാലകൃഷ്ണൻ എംഎൽഎക്ക് കൂടുതൽ കുരുക്ക്; ശുപാർശ കത്ത് കിട്ടിയിരുന്നുവെന്ന് സ്ഥിരീകരിച്ച് മുൻ ബാങ്ക് ചെയ‍ർമാൻ

Synopsis

സുൽത്താൻ ബത്തേരി അര്‍ബൻ ബാങ്ക് നിയമന വിവാദത്തിൽ ഐസി ബാലകൃഷ്ണൻ എംഎൽഎക്ക് കൂടുതൽ കുരുക്ക്. നിയമനം ആവശ്യപ്പെട്ട് ഐസി ബാലകൃഷ്ണൻ എംഎൽഎ കത്ത് നൽകിയിരുന്നുവെന്ന് സുൽത്താൻ ബത്തേരി അര്‍ബൻ ബാങ്ക് മുൻ ചെയര്‍മാൻ ഡോ. സണ്ണി ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കല്‍പ്പറ്റ: സുൽത്താൻ ബത്തേരി അര്‍ബൻ ബാങ്ക് നിയമന വിവാദത്തിൽ ഐസി ബാലകൃഷ്ണൻ എംഎൽഎക്ക് കൂടുതൽ കുരുക്ക്. നിയമനം ആവശ്യപ്പെട്ട് ഐസി ബാലകൃഷ്ണൻ എംഎൽഎ കത്ത് നൽകിയിരുന്നുവെന്ന് സുൽത്താൻ ബത്തേരി അര്‍ബൻ ബാങ്ക് മുൻ ചെയര്‍മാൻ ഡോ. സണ്ണി ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുൽത്താൻ ബത്തേരി അര്‍ബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ കത്ത് കിട്ടി എന്നത് സത്യമാണെന്നും 2021ൽ ബാങ്ക് ചെയര്‍മാനായിരുന്ന ഡോ. സണ്ണി പറഞ്ഞു. കത്ത് കിട്ടിയെങ്കിലും സാമ്പത്തിക ഇപടാകുല്‍ പിന്നിൽ ഉണ്ടോയെന്ന് അറിയില്ല.

സാധാരണ ഗതിയിൽ ഭരണസമിതിയുടെ പാര്‍ട്ടി ഏതാണോ അവരിൽ നിന്ന് ഇത്തരത്തിൽ ശുപാര്‍ശ ലഭിക്കാറുണ്ട്. എന്നാൽ, ശുപാര്‍ശ പ്രകാരമല്ല നിയമനം നടന്നതെന്നും മുൻ ബാങ്ക് ചെയര്‍മാൻ പറഞ്ഞു. അതേസമയം, ഐസി ബാലകൃഷ്ണൻ ശുപാര്‍ശ കത്ത് നൽകിയ കുടുംബവും പ്രതികരണവുമായി രംഗത്തെത്തി. റാങ്ക് ലിസ്റ്റിൽ ഉണ്ടായിട്ടും അർബൻ ബാങ്ക് ജോലി തരാൻ തയ്യാറായിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. ജോയിന്‍റ് രജിസ്ട്രാറുടെ അനുകൂല റിപ്പോർട്ട് ഉണ്ടായിട്ടും ബാങ്ക് ജോലി തന്നിരുന്നില്ല. ഇതോടെയാണ് എംഎൽഎ ഐസി ബാലകൃഷ്ണനെ സമീപിച്ചത്. കോൺഗ്രസ് പ്രവർത്തകൻ ആയതുകൊണ്ടാണ് ഐസി ബാലകൃഷ്ണനെ സമീപിച്ചത് .സാമ്പത്തിക ഇടപാടുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. മകൾക്ക് ജോലി ലഭിച്ചത് ശുപാർശ നൽകിയ ഒഴിവിൽ അല്ല എന്നും ബാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഐ.സി ബാലകൃഷ്‌ണന്‍റെ പേരിൽ നിയമന ശുപാർശ കത്ത് പുറത്ത്; എംഎൽഎ പദവി ദുരുപയോഗം ചെയ്തുവെന്ന് സിപിഎം, പരാതി നൽകി

 

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം