കനത്ത ചൂടിനിടെ ആശ്വാസമാവാൻ വേനൽമഴ; സംസ്ഥാനത്ത് 9 ജില്ലകളിൽ മഴ, ഉയർന്ന തിരമാല ജാ​ഗ്രത നിർദേശം

Published : Apr 06, 2024, 02:24 PM ISTUpdated : Apr 06, 2024, 02:28 PM IST
കനത്ത ചൂടിനിടെ ആശ്വാസമാവാൻ വേനൽമഴ; സംസ്ഥാനത്ത് 9 ജില്ലകളിൽ മഴ, ഉയർന്ന തിരമാല ജാ​ഗ്രത നിർദേശം

Synopsis

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, എന്നീ ജില്ലകളിൽ നേരിയ മഴ ലഭിക്കും. നാളെ പത്തനംതിട്ട, കോട്ടയം, എറണാംകുളം, വയനാട് എന്നീ ജില്ലകളിലും എട്ടാം തിയ്യതി തൃശൂർ,പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും മഴ ലഭിക്കുമെന്നും കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു

തിരുവനന്തപുരം: ചൂട് കനക്കുന്നതിനിടെ ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴയെത്തുന്നു. ഇന്ന് 9 ജില്ലകളിൽ നേരിയ തോതിൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, എന്നീ ജില്ലകളിൽ നേരിയ മഴ ലഭിക്കും. നാളെ പത്തനംതിട്ട, കോട്ടയം, എറണാംകുളം, വയനാട് എന്നീ ജില്ലകളിലും എട്ടാം തിയ്യതി തൃശൂർ, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും മഴ ലഭിക്കുമെന്നും കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു. 9ന് കേരളത്തിൽ എല്ലായിത്തും 10ന് എറണാംകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലും മഴ ലഭിക്കും. 

അതേസമയം, സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി മുതൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്. മൽസ്യബന്ധന യാനങ്ങൾ, മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. 

കോഴിക്കോട് മെഡി.കോളേജിൽ പിബി അനിതയുടെ പുന‍ര്‍നിയമനം: ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ, പുനഃപരിശോധനാ ഹർജി നൽകി

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും