കോഴിക്കോട് മെഡി.കോളേജിൽ പിബി അനിതയുടെ പുന‍ര്‍നിയമനം: ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ, പുനഃപരിശോധനാ ഹർജി നൽകി

Published : Apr 06, 2024, 02:10 PM ISTUpdated : Apr 06, 2024, 02:13 PM IST
കോഴിക്കോട് മെഡി.കോളേജിൽ പിബി അനിതയുടെ പുന‍ര്‍നിയമനം: ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ, പുനഃപരിശോധനാ ഹർജി നൽകി

Synopsis

മാർച്ച് ഒന്നിനായിരുന്നു അനിതയെ കോഴിക്കോട്ട് നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.   ഈ ഉത്തരവ് പുനഃ പരിശോധിക്കണമെന്നാണ് സർക്കാർ ആവശ്യം

കോഴിക്കോട് : മെഡിക്കൽ കേളേജ് ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി അനിതയുടെ സ്ഥലം മാറ്റം റദ്ദാക്കി പുനർനിയമനം നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ പുനപരിശോധന ഹർജി നൽകി. നിലവിൽ നഴ്സിംഗ് ഓഫീസർ തസ്തികയിൽ നിയമനത്തിന് യോഗ്യതയുള്ള 18 പേരുണ്ടെന്നും ഇതിൽ കൂടുതൽ പേരും ദീർഘകാലമായി കോഴിക്കോടിന് പുറത്ത് ജോലി ചെയ്തവരാണെന്നും അവർക്കാണ് മുൻഗണന നൽകേണ്ടതെന്നുമാണ് പുനപരിശോധന ഹർജിയിൽ സർക്കാർ വിശദീകരിക്കുന്നത്. അതിനാൽ അനിതയ്ക്ക് നിയമനം നൽകാനുള്ള സിംഗിൾ ഉത്തരവ് പുനപരിശോധിക്കണമെന്ന് ഹർജിയിൽ പറയുന്നു.

ഏപ്രിൽ 4 നാണ് സർക്കാർ പുനഃപരിശോധനാ  ഹർജി നൽകിയത്. എന്നാൽ പിബി അനിതയ്ക്ക് നിയമനം നൽകാൻ സർക്കാർ തത്വത്തിൽ ധാരണയിലെത്തിയതിനാൽ പുനഃപരിശോധനാ ഹർജി പരിഗണിക്കുമ്പോൾ ഇക്കാര്യം കോടതിയെ അറിയിക്കാനാണ് സാധ്യത. നിയമനം നൽകാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്ത് അനിത നൽകിയ കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതി തിങ്കാഴ്ച പരിഗണിക്കും.ഐസിയു പീഡന കേസിലെ അതിജീവിതയ്ക്കൊപ്പം നിന്നതിനാണ് അനതിയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയതെന്നാണ് ആരോപണം. 

പ്രതിഷേധം കടുത്തു, ഒടുവിൽ സ‍ര്‍ക്കാര്‍ വഴങ്ങി, അനിതക്ക് കോഴിക്കോട്ട് തന്നെ നിയമനം നൽകി മുഖം രക്ഷിക്കാൻ നീക്കം

 

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം