കേസുമായി ബന്ധപ്പെട്ട് സമൻസ്; കാടിനുള്ളിലേക്ക് കയറിപ്പോയ ഊര് മൂപ്പനെ കാണാതായി, അതീവ ജാ​ഗ്രതയിൽ തെരച്ചിൽ

Published : Jun 28, 2026, 10:04 PM IST
man missing case

Synopsis

കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പനെ വനത്തിനുള്ളിൽ കാണാതായി. 70 കാരനായ ഊര് മൂപ്പൻ മോഹൻദാസിനെയാണ് ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്.

പത്തനംതിട്ട: കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പനെ വനത്തിനുള്ളിൽ കാണാതായി. 70 കാരനായ ഊര് മൂപ്പൻ മോഹൻദാസിനെയാണ് ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്. രാവിലെ സമീപത്തെ വനത്തിലേക്ക് കയറിപ്പോയ മോഹൻദാസിനെ തേടി കരിപ്പാൻതോട് സ്റ്റേഷനിലെ വനപാലകരും കോന്നി പൊലീസും നാട്ടുകാരും ചേർന്ന് വനത്തിനുള്ളിൽ വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 2023-ലെ ഒരു കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മോഹൻദാസിന് സമൻസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻദാസ് കാടുകയറിയതെന്നാണ് വിവരം. ഉൾവനത്തിലേക്ക് കയറിപ്പോയതിനാൽ അതീവ ജാഗ്രതയോടെയാണ് തെരച്ചിൽ പുരോഗമിക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തന്ത്രി കണ്ഠര് രാജീവർക്കെതിരെ സൈബർ ആക്രമണം; ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി തന്ത്രികുടുംബം
കൂട്ടുകാർക്കൊപ്പം പാറമടക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു