മഞ്ചേശ്വരം കോഴക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ സുനിൽ നായ്ക്കിന് വീണ്ടും നോട്ടീസ്

By Web TeamFirst Published Jul 29, 2021, 4:02 PM IST
Highlights

ശനിയാഴ്ച രാവിലെ കാസർകോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് മുന്നിൽ ഹാജരാകാനാണ് നോട്ടീസ്. കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും സുനിൽ നായ്ക് എത്തിയിരുന്നില്ല. 

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് യുവമോർച്ച മുൻ നേതാവ് സുനിൽ നായ്ക്കിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ്. ശനിയാഴ്ച രാവിലെ കാസർകോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് മുന്നിൽ ഹാജരാകാനാണ് നോട്ടീസ്.

മഞ്ചേശ്വരം കോഴക്കേസ്; ബിജെപി പ്രാദേശിക നേതാക്കളെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും സുനിൽ നായ്ക് എത്തിയിരുന്നില്ല. എന്നാല്‍ നാളെ ഹാജരാകുമെന്ന് സുനിൽ നായിക് വ്യക്തമാക്കി.  രാവിലെ 11 ന് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തുമെന്നാണ് സുനില്‍ അറിയിച്ചിട്ടുള്ളത്.

മഞ്ചേശ്വരം കോഴ: കെ സുരേന്ദ്രനെതിരെ കൂടുതല്‍ ക്രിമിനല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ്

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നിന്ന് മത്സരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും പണം നല്‍കിയെന്നുമുള്ള ആരോപണത്തേത്തുടര്‍ന്നാണ് കേസ് എടുത്തത്. പത്രിക പിന്‍വലിക്കാന്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദരയുടെ മൊഴി കാസര്‍കോട് ജില്ല ക്രൈംബ്രാഞ്ച് നേരത്തെ എടുത്തിരുന്നു.

പത്രിക പിൻവലിക്കാൻ പണം നൽകിയത് സുനിൽ നായിക്; ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും സുന്ദരയുടെ മൊഴി


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!