
മലപ്പുറം: ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സുന്നിനേതാക്കൾ രംഗത്ത്. വഖഫ് ബോർഡ് പുന സംഘടന വിഷയത്തിൽ കളവും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്ന ഉമ്മർ ഫൈസി മുക്കത്തെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സമസ്ത പദവികൾ ഭൗതിക രാഷ്ട്രീയ താല്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്തു. വഖഫ് ബോർഡിൽ രണ്ട് ആർഎസ്എസുകാരെ നിയമിക്കാമെന്ന് യുഡിഎഫ് സർക്കാർ കോടതിയിൽ പറഞ്ഞെന്ന് സിപിഎം വേദിയിൽ കള്ളം പ്രചരിപ്പിച്ചു. ഇത് സമസ്തക്ക് അപമാനം ഉണ്ടാക്കിയെന്നും പ്രസ്താവനയിൽ പറയുന്നു.
സമസ്തയുടെ പോഷക സംഘടന നേതാക്കളാണ് സംയുക്ത പ്രസ്‌താവനയിറക്കിയത്. സഖാവ് എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടുള്ള ഉമർ ഫൈസിയുടെ പ്രസംഗം അരോചകവും അപക്വവുമാണ്. ഇത് സമസ്തയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ ഇടവരുത്തുകയാണ്. ഉമ്മർ ഫൈസി സാദിഖലി തങ്ങളെ ഉന്നം വെച്ചുള്ള പ്രസ്താവനകൾ തുടരുന്നുവെന്നും സുന്നി നേതാക്കൾ വിമർശിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam