വേനൽച്ചൂടിന് ശമനമില്ല; സംസ്ഥാനത്തെ ജോലി സമയ പുനഃക്രമീകരണം മെയ് 30 വരെ നീട്ടി

Published : May 13, 2025, 09:34 AM IST
വേനൽച്ചൂടിന് ശമനമില്ല; സംസ്ഥാനത്തെ ജോലി സമയ പുനഃക്രമീകരണം മെയ് 30 വരെ നീട്ടി

Synopsis

ഫെബ്രുവരി 11 മുതൽ മെയ് പത്താം തീയ്യതി വരെയായിരുന്നു നേരത്തെ ജോലി സമയം പുനഃക്രമീകരിച്ചിരുന്നത്. ഇത് ദീർഘിപ്പിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് ഏറി വരുന്ന സാഹചര്യത്തിൽ വെയിലത്ത് തൊഴിലെടുക്കുന്നവർക്കായി നിശ്ചയിച്ചിരുന്ന ജോലി സമയത്തിലെ സമയ പുനഃക്രമീകരണം മെയ് 30 വരെ നീട്ടിയെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. നേരെത്തെ മെയ് 10 വരെയായിരുന്നു ജോലി സമയം ക്രമീകരിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയിരുന്നത്. ഇതാണ് 30 വരെ നീട്ടിയത്. വേനലിന്റെ തീവ്രതയേറി വരുന്ന സഹചര്യത്തിലാണ് പുതിയ കാലപരിധി നിശ്ചയിച്ചതെന്ന് അറിയിപ്പിൽ പറയുന്നു.

ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് ലേബർ കമ്മീഷണർ നേരത്തെ ഇറക്കിയ അറിപ്പിൽ നിര്‍ദേശം നല്‍കിയിരുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിൽ എട്ട് മണിക്കൂർ ആക്കി ജോലി സമയം ക്രമീകരിക്കണമെന്നും ലേബർ കമ്മീഷണർ ഫെബ്രുവരിയിഷ പുറത്തിറക്കിയ അറിയിപ്പിൽ നിര്‍ദേശിച്ചിരുന്നു. ഫെബ്രുവരി 11 മുതൽ മെയ് 10 വരെയായിരുന്നു ആദ്യത്തെ നിയന്ത്രണം. ഇപ്പോൾ ഇത് മേയ് 30 വരെ നീട്ടി. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യം കണക്കിലെടുത്തായിരുന്നു ഈ നടപടി. നിർമ്മാണ മേഖലയിലും റോഡ് നിർമ്മാണ ജോലിക്കാർക്കിടയിലും കർശനമായി സമയക്രമീകരണം നടപ്പാക്കാനും നിർദ്ദേശം നല്‍കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍
മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് വേണ്ടി; സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി