സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ മർദ്ദിച്ച സംഭവം: പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് പരാതി

Published : Feb 16, 2022, 12:03 PM ISTUpdated : Feb 16, 2022, 12:06 PM IST
സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ മർദ്ദിച്ച സംഭവം: പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് പരാതി

Synopsis

സൂപ്പർമാർക്കറ്റിലെ മറ്റൊരു ജീവനക്കാരിയായ സുജിതയുടെ ഭർത്താവ് സതീഷ് ആണ് മർദിച്ചതെന്ന് ഷിജിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. 

തൃപ്പൂണിത്തുറ:  എറണാകുളം തൃപ്പൂണിത്തുറയിലെ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരിയെ പുറത്ത് നിന്ന് വന്നയാൾ ഹെൽമെറ്റ് കൊണ്ട് മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. പുതിയകാവ് സ്വദേശി ഷിജിക്കാണ് മർദനമേറ്റത്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. സൂപ്പർമാർക്കറ്റിലെ മറ്റൊരു ജീവനക്കാരിയായ സുജിതയുടെ ഭർത്താവ് സതീഷ് ആണ് മർദിച്ചതെന്ന് ഷിജിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. 

എന്നാൽ ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിൽ ഇന്ന് മാത്രമാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. മർദ്ദനമേറ്റത്തിന് പിന്നാലെ സൂപ്പർമാർക്കറ്റ് ഉടമയോടൊപ്പം ഷിജി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നുവെങ്കിലും കേസെടുക്കണോ എന്നാണ് പൊലീസ് ആദ്യം ചോദിച്ചതെന്ന് ഷിജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ കേസെടുക്കണമെന്ന് ഷിജിയും സൂപ്പർമാർക്കറ്റ് ഉടമയും കർശന നിലപാടെടുത്തു. എന്നിട്ടും വളരെ വൈകിയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. 

ഇയാൾ സൂപ്പർ മാർക്കറ്റിൽ ഫോൺ വിളിച്ച് സുജിതക്ക് നൽകാൻ പറ‍ഞ്ഞെന്നും ഇത് ചെയ്യാത്തതിനാണ് മർദിച്ചതെന്നുമാണ് ആരോപണം.കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഷിജിയുടെ കൈ ഒടി‍ഞ്ഞിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. പ്രതി സതീഷും കുടുംബവും ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ ഷിജിയെ ഇന്ന് കെ.ബാബു എംഎൽഎ സന്ദർശിച്ചു. സംഭവത്തിൽ പൊലീസ് വേണ്ടവിധം പ്രവർത്തിച്ചില്ലെന്നും കേസെടുക്കാൻ വൈകിയെന്നും വിമർശിച്ച എംഎൽഎ പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിയറ്റ്നാം കപ്പലുമായി ഇടിച്ച് അപകടം: ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി തെരച്ചിൽ തുടരുന്നു
സ്പീഡ് ബോട്ട് എടുത്ത് കൊച്ചി തീരത്ത് അടുപ്പിച്ച ഇറാൻ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തി, അറസ്റ്റിലായ മാധ്യമ പ്രവർത്തകർ റിമാൻഡിൽ