വിലക്കുറവും കോർപ്പറേറ്റ് റീട്ടെയിൽ വിൽപ്പനശാലകളോട് കിടപിടിക്കുന്ന സൗകര്യങ്ങളും; സപ്ലൈകോ സിഗ്‌നേച്ചർ മാർട്ടുകൾ എല്ലാ ജില്ലകളിലേക്കും

Published : Jan 23, 2026, 03:48 PM IST
supplyco signature mart

Synopsis

കോർപ്പറേറ്റ് വിൽപ്പനശാലകളോട് കിടപിടിക്കുന്ന സൗകര്യങ്ങളുമായി സപ്ലൈകോയുടെ 'സിഗ്‌നേച്ചർ മാർട്ട്' ഈ വർഷം എല്ലാ ജില്ലകളിലും വരുന്നു. സബ്‌സിഡി സാധനങ്ങൾക്ക് പുറമെ ബ്രാൻഡഡ് ഉൽപ്പന്നങ്ങളടക്കം വിലക്കുറവിൽ നൽകി ആധുനിക ഷോപ്പിംഗ് അനുഭവം ഒരുക്കുകയാണ് ലക്ഷ്യം. 

തിരുവനന്തപുരം: കോർപ്പറേറ്റ് റീട്ടെയിൽ വിൽപ്പനശാലകളോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങളുമായി സപ്ലൈകോയുടെ 'സിഗ്‌നേച്ചർ മാർട്ട്' ഈ വർഷം എല്ലാ ജില്ലകളിലും നിലവിൽ വരും. ഉപഭോക്താക്കൾക്ക് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിനൊപ്പം പ്രമുഖ കോർപ്പറേറ്റ് റീട്ടെയിൽ ശൃംഖലകൾ നൽകുന്നതിന് സമാനമായ സേവനങ്ങൾ സർക്കാർ വിപണിയിലൂടെ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സബ്‌സിഡി സാധനങ്ങൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാകുമെന്നതും സിഗ്‌നേച്ചർ മാർട്ടുകളുടെ പ്രത്യേകതയാണ്. ബ്രാൻഡഡ് ഉൽപ്പന്നങ്ങളും റഫ്രിജറേറ്റഡ് ഉൽപ്പന്നങ്ങളും മാർട്ടുകളിൽ ലഭ്യമാകും. സപ്ലൈകോയുടെ തിരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകൾ സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിച്ചാണ് സിഗ്‌നേച്ചർ മാർട്ടുകളാക്കി മാറ്റുന്നത്.

കോട്ടയത്തും എറണാകുളത്തുമാണ് ഉടൻതന്നെ സിഗ്‌നേച്ചർ മാർട്ടുകൾ പ്രവർത്തനമാരംഭിക്കുക. കോട്ടയത്ത് തിരുനക്കര മൈതാനത്തിന് എതിർവശത്തുള്ള സപ്ലൈകോ ഹൈപ്പർമാർക്കറ്റും എറണാകുളം കടവന്ത്ര ഗാന്ധിനഗറിലെ സപ്ലൈകോ കേന്ദ്ര കാര്യാലയത്തോട് ചേർന്നുള്ള ഹൈപ്പർമാർക്കറ്റുമാണ് പദ്ധതിയുടെ ഭാഗമാകുന്നത്. ഇതിൽ കോട്ടയത്തെ മാർട്ടിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്.

പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനത്തെ ആദ്യ സിഗ്‌നേച്ചർ മാർട്ട് തലശ്ശേരിയിൽ ജനുവരി 10ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തിരുന്നു. തലശ്ശേരി നഗരത്തിലെ സപ്ലൈകോ ഹൈപ്പർമാർക്കറ്റാണ് ഇത്തരത്തിൽ സിഗ്‌നേച്ചർ മാർട്ടായി മാറിയത്. ഗ്ലോബൽ ഇന്നവേറ്റീവ് ടെക്‌നോളജീസ് ഡിസൈൻ ചെയ്ത തലശ്ശേരി നഗരത്തിലെ സിഗ്‌നേച്ചർ മാർട്ട് സപ്ലൈകോ യാഥാർത്ഥ്യമാക്കിയത് ടീം തായിയുമായി സഹകരിച്ചാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ധൻരാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ തട്ടിയെടുത്തു; സിപിഎമ്മിനെതിരെ ​ഗുരുതര വെളിപ്പെടുത്തലുമായി കണ്ണൂരിലെ നേതാവ് വി കുഞ്ഞികൃഷ്ണൻ
കണ്ണൂരിൽ പൊതുസ്ഥലത്ത് വെച്ച് പെണ്‍കുട്ടിയെ കയറിപ്പിടിക്കാൻ ശ്രമം; പിടികൂടുന്നതിനിടെ പ്രതിയുടെ പരാക്രമം