സപ്ലൈകോ ഓൺലൈൻ ബിസിനസിലേക്ക്, മാവേലി സ്റ്റോറുകൾ മെച്ചപ്പെടുത്തും: മന്ത്രി അനിൽ

By Web TeamFirst Published Jul 16, 2021, 4:59 PM IST
Highlights

റേഷൻ കാർഡ് മുൻഗണന പട്ടികയിൽ  പോരായ്മകളുണ്ടായിരുന്നു. പട്ടികയ്ക്ക് അകത്ത് വരേണ്ട നിരവധി കുടുംബങ്ങൾ മുൻഗണന പട്ടികയ്ക്ക് പുറത്താണ്

തിരുവനന്തപുരം: സപ്ലൈകോ ഇനി ഓൺലൈൻ ബിസിനസിലേക്ക് കടക്കുമെന്ന് മന്ത്രി ജിആർ അനിൽ. തിരുവനന്തപുരം കേന്ദ്രമാക്കിയായിരിക്കും ഓൺലൈൻ വിപണനം തുടക്കം കുറിക്കുക. മാവേലി സ്റ്റോറുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ റേഷൻ കാർഡുകളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പോരായ്മകൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു,

റേഷൻ കാർഡ് മുൻഗണന പട്ടികയിൽ  പോരായ്മകളുണ്ടായിരുന്നു. പട്ടികയ്ക്ക് അകത്ത് വരേണ്ട നിരവധി കുടുംബങ്ങൾ മുൻഗണന പട്ടികയ്ക്ക് പുറത്താണ്. അനർഹർ കൈവശം വച്ച കാർഡ് തിരികെ ഏൽപിക്കാൻ ഒരു മാസം സമയം നൽകി. ഇത്തരത്തിലുള്ള 110858 റേഷൻ കാർഡ് ഇന്നലെവരെ തിരികെ ഏൽപിച്ചു. മലപ്പുറം ജില്ലയിലാണ് കൂടുതൽ പേർ തിരികെ ഏൽപിച്ചത്. രണ്ടാമത് പാലക്കാടാണെന്നും അദ്ദേഹം പറഞ്ഞു.

ഓണക്കിറ്റിൽ 17 ഇനങ്ങൾ ഉണ്ടാകും. ഉൽപ്പന്നങ്ങളുടെ ഗുണമേന്മ പൂർണ്ണരീതിയിൽ ഉറപ്പ് വരുത്തും. അനർഹമായി കാർഡുകൾ ഇനിയും കൈവശം വെച്ചിരിക്കുന്നവർക്കെതിരെ സന്ധിയില്ല. അനർഹമായി കാർഡുകൾ കൈവശം വെച്ചിരിക്കുന്നവരുണ്ട്. ഇവർക്കെതിരെയും കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും  കർശന നിയമ നടപടി ഉണ്ടാകും. ഓണചന്തകൾ ഓഗസ്റ്റിൽ  തുടങ്ങും. ഓണക്കിറ്റിന് 500 കോടിയിലധികം ചെലവാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ കർഷകരുടെ ഉൽപ്പന്നങ്ങൾ കൂടി കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.
 

click me!